ന്യൂദല്‍ഹി: ഒന്‍പതിനായിരത്തിലേറെ കോടി രൂപയുടെ ബാധ്യത വരുത്തി ലണ്ടനിലേക്ക് മുങ്ങിയ മദ്യരാജാവ് വിജയ് മല്ല്യയുടെ 1411 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി.മല്ല്യയുടേയും യുബി ഗ്രൂപ്പിന്റെയും പേരിലുള്ള വസ്തുവകകളാണ് പിടിച്ചെടുത്തത്.
മല്ല്യയെ സ്ഥിരം കുറ്റവാളിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് കഴിഞ്ഞ ദിവസം മുംബൈ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പലകുറി വാറന്റുകള്‍ അയച്ചിട്ടും മല്ല്യ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ അറിയിച്ചു. സിബിഐ അന്വേഷണവും മല്ല്യ നേരിടുന്നുണ്ട്.
















