മലയാളത്തില്‍ ആരും അവതരിപ്പിക്കാത്ത കഥാമുഹൂര്‍ത്തങ്ങളുമായി ‘വളപ്പൊട്ടുകള്‍’ എന്ന സിനിമ അണിയറയില്‍ ഒരുങ്ങുന്നു. ലൂമിയര്‍ ബ്രദേഴ്സ്’കിഡ്നി ബിരിയാണി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം, മധു തത്തംപള്ളി സംവിധാനം ചെയ്യുന്ന ‘വളപ്പൊട്ടുകള്‍’ പുനലൂരില്‍ ചിത്രീകരണം പൂര്‍ത്തിയായി.
സുധീര്‍ കരമന, മധു, ബോബന് ആലുമ്മൂടന്‍, രാജേഷ് രാജന്, ബഹ്മന് ഹരിപ്പാട്, നിന്‍സി, കുളപ്പുള്ളി ലീല, പ്രിയ രാജീവ്, സിജി പ്രദീപ് എന്നിവര്‍ക്കൊപ്പം ബാലതാരങ്ങളായ അനുശ്രി, ആരാധ്യന്‍ അനീഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സമസ്യ സിനി ആര്‍ട്സിനുവേണ്ടി പ്രകാശ് സമസ്യ, ആര്.സി. ഡോണ്‍, അപ്പു അലിമുക്ക്, യശോധരന് ജലന്തര്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ‘വളപ്പൊട്ടുകള്‍’ മധു തത്തംപള്ളി സംവിധാനം ചെയ്യുന്നു. രചന – മഹിന്കര് കേച്ചേരി, ക്യാമറ – അരുണ്‍ കൃഷ്ണ ടി.വി., എഡിറ്റിംഗ് – അഭിലാഷ് വിശ്വനാഥ്, ഗാനരചന – എം.എം.സജീന്ദ്രന്, സംഗീതം – ശ്രിമംഗലം ശ്രീകുമാര്‍, കല – ലാലു, പ്രൊഡക്ഷന്‍ കണ്ട്രോളര് – സണ്ണി നിലമ്പൂര്‍, മേക്കപ്പ് – ഷനീജ് പാനൂര്‍, കോസ്റ്റ്യൂമര്‍ – സന്തോഷ് പാഴൂര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ – ബൈജു എസ്. പൂവാര്‍, സ്റ്റില്‍സ് – അജീഷ് ആവണി, പി.ആര്.ഒ. – അയ്മനംസാജന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: