കണ്ണൂര്‍: കുട്ടിയെ പുറത്താക്കിയെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കണ്ണാടിപറമ്പ് ദേശസേവാ യുപി സ്‌കൂളില്‍ നിന്നും സംസാരവൈകല്യമുള്ള കുട്ടിയെ ടിസി നല്‍കി പറഞ്ഞയച്ചു എന്ന റിപ്പോര്‍ട്ട് വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണ്. കുട്ടി അമ്മയോടൊപ്പം സ്‌ക്കൂളില്‍ അഡ്മിഷനു വേണ്ടി വന്നിരുന്നു. എന്നാല്‍ വീട്ടുപടിക്കല്‍ സകൂള്‍ വാഹനം എത്താന്‍ പ്രയാസമായതിനാല്‍ തൊട്ടടുത്ത് മറ്റൊരു സ്‌കൂളില്‍ കുട്ടിയെ ചേര്‍ക്കുകയാണെന്നുള്ള രക്ഷിതാവിന്റെ താല്‍പര്യത്തോടെ മടങ്ങിപ്പോവുകയായിരുന്നു. പിന്നീട് സ്വകാര്യ ചാനലിലൂടെ തെറ്റിദ്ധാരണാജനകമായ വാര്‍ത്ത പുറത്തുവിടുകയാണുണ്ടായത്. കുട്ടിക്ക് ഒരു സ്‌കൂളിലും പ്രവേശനം ലഭിച്ചില്ലെന്നറിഞ്ഞ സ്‌കൂള്‍ അധികൃതര്‍ കുട്ടിക്ക് ആറാം തരത്തിലേക്ക് പ്രവേശനം നല്‍കിയെന്നും പിടിഎ പ്രസിഡന്റ് വിനോദ് പറഞ്ഞു. കുട്ടിയുടെ അമ്മ കെ.പി.രജനി, സീനിയര്‍ അസിസ്റ്റന്റ് എ.പി.പവിത്രന്‍, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ടി.കെ.സുജല, എം.വി.കരുണാകരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















