വാഷിംങ്ടണ്‍: ഭാരതവും അമേരിക്കയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സുവ്യക്തമായ കാഴ്‌ച്ചപ്പാടിന് അമേരിക്ക പേരിട്ടു, മോദി ഡോക്ട്രിന്‍ അഥവാ മോദി സിദ്ധാന്തം. ചരിത്രത്തിന്റെ തടസങ്ങളെ മറികടന്ന ഈ തത്വം മികച്ച ഒന്നാണെന്നും മോദിയുടെ സന്ദര്‍ശനം ചരിത്രപരമാണെന്നും ഒബാമ ഭരണകൂടം വിശേഷിപ്പിച്ചു.
മോദി അവതരിപ്പിച്ച കാഴ്‌ച്ചപ്പാട് വളരെ വ്യക്തമാണ്. തെക്കന്‍, മധ്യേഷ്യന്‍ രാജ്യങ്ങള്‍ക്കു വേണ്ടിയുള്ള അമേരിക്കന്‍ അസിസ്റ്റന്റ് സെക്രട്ടറി നിഷാ ദേശായി ബിസ്വാള്‍ പറഞ്ഞു. ചരിത്രത്തിന്റെ തടസങ്ങളെ മറികടന്ന വിദേശനയമാണ് മോദി അവതരിപ്പിച്ചത്. ഇരുരാജ്യങ്ങളുടേയും താല്പ്പര്യങ്ങള്‍ സംയോജിപ്പിക്കുന്ന ഒന്നാണ് അത്. ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് അവര്‍ പറഞ്ഞു. ഏഷ്യ മുതല്‍ ആഫ്രിക്ക വരെ, ഇന്ത്യന്‍മഹാസമുദ്രം മുതല്‍ ശാന്തസമുദ്രം വരെ ശാന്തിയും സമാധാനവും സ്ഥിരതയും പുരോഗതിയും കൊണ്ടുവരാന്‍ പര്യാപ്തമാണ് മോദിയുടെ കാഴ്ചപ്പാട്. ഭാരതശാന്തസമുദ്ര മേഖലയിലെ ശാന്തിയാണ് അമേരിക്കയുടെ പുരോഗതിക്കും വേണ്ടത്. അവര്‍ തുടര്‍ന്നു.
മോദിയുടെ കാഴ്‌ച്ചപ്പാടിനെ അമേരിക്ക സ്വാഗതം ചെയ്യുന്നുവെന്ന് ഭാരതത്തിലെ യുഎസ് അംബാസിഡര്‍ റിച്ചാര്‍ഡ് വര്‍മ്മ പറഞ്ഞു. ലോകത്തെ നയിക്കുന്ന ശക്തികളില്‍ ഒന്നായി മാറാനുള്ള ഭാരതത്തിന്റെ ശ്രമങ്ങളെ ഞങ്ങള്‍ പിന്തുണയ്‌ക്കും. അദ്ദേഹം പറഞ്ഞു. മോദിയുടെ സന്ദര്‍ശനം ചരിത്രപരമായിരുന്നുവെന്ന് അമേരിക്കയിലെ ഭാരത അംബാസിഡര്‍ അരുണ്‍.കെ സിങ് പറഞ്ഞു. എല്ലാക്കാര്യങ്ങളിലും അമേരിക്കയോട് യോജിപ്പില്ലെങ്കിലും ഇരുകൂട്ടരുടേയും താല്പര്യങ്ങള്‍ കൂടുതലായി യോജിച്ചുവരികയാണ്.
പ്രധാനമന്ത്രിയുടെ പ്രസംഗവും ഇതാണ് തെളിയിക്കുന്നത്. ഭീകരത, ഭാരത സമുദ്രത്തിലെ അവസ്ഥ, ഏഷ്യന്‍ ശാന്തസമുദ്ര മേഖലകളിലെ അവസ്ഥ, സൈബര്‍ പ്രശ്‌നങ്ങള്‍ എന്നീക്കാര്യങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കും ഒരേ താല്പ്പര്യമാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി. പരിശുദ്ധമായ ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന കാര്യത്തിലും രണ്ടു രാജ്യങ്ങള്‍ക്കും ഒരേ താല്പര്യം തന്നെ. അരുണ്‍ സിങ് തുടര്‍ന്നു
















