Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ശ്രേയാംസിന്റെ തോല്‍വി കോണ്‍ഗ്രസ്സില്‍ ഉരുള്‍പൊട്ടല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2016, 09:46 am IST
inWayanad

കല്‍പ്പറ്റ: എം.വി. ശ്രേയാംസ്‌കുമാറിന്റെയും പി.കെ. ജയലക്ഷ്മിയുടെയും തോല്‍വിയെതുടര്‍ന്ന് കോണ്‍ഗ്രസില്‍ ഉരുള്‍പൊട്ടല്‍. 2011ല്‍ 18169 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ശ്രേയാംസ്‌കുമാര്‍ 2016ല്‍ 13083 വോട്ടിന് സി.കെ. ശശീന്ദ്രനോട് പരാജയപ്പെട്ടു. ശ്രേയാംസിന്റെ തോല്‍വി കോണ്‍ഗ്രസ് നേതൃത്വം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാണെന്നാണ് നേതാക്കളുടെ വാദം. നിയമസഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ കല്‍പറ്റ, മാനന്തവാടി നിയോജകമണ്ഡലങ്ങളില്‍ സംഭവിച്ച വോട്ട് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഡി സിസി പ്രസിഡന്റും ബത്തേരി എംഎല്‍എയുമായിരുന്ന എന്‍.ഡി. അപ്പച്ചനെതിരെയും കോണ്‍ഗ്രസില്‍ പടനീക്കം.

ഇതിന്റെ ഭാഗമായി അപ്പച്ചനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ആര്‍.രാജേഷ്‌കുമാര്‍, വയനാട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി സെക്രട്ടറിമാരായ പി.പി. റെനീഷ്, പി.ടി. മുത്തലിബ്ബ് എന്നിവര്‍ കെപിസിസി പ്രസിഡന്റിന് പരാതി അയച്ചു. ഇതിന്റെ പകര്‍പ്പ് യൂത്ത് കോണ്‍ഗ്രസ് ദേശീയ, സംസ്ഥാന അധ്യക്ഷന്മാര്‍ക്കും അയച്ചിട്ടുണ്ട്. പ്രസിഡന്റ് അടക്കം ഡിസിസി ഭാരവാഹികളില്‍ ചിലരുടെ മൗനാനുവാദത്തോടെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പരാതി.

തെരഞ്ഞെടുപ്പില്‍ കല്‍പറ്റ, മാനന്തവാടി മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളില്‍ വന്‍ വോട്ടുചോര്‍ച്ചയാണ് ഉണ്ടായത്. ഇതിന്റെ ഉത്തരവാദിത്തം അപ്പച്ചനും അദ്ദേഹത്തെ ചുറ്റിപ്പറ്റി നില്‍ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമാണെന്ന് ആരോപിക്കുന്ന പരാതിയില്‍ വിഷയം കെപിസിസി അന്വേഷിക്കണമെന്ന ആവശ്യവുമുണ്ട്.

ഡിസിസി മുന്‍ പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്റെ ചില നിലപാടുകള്‍ ഈ ആരോപണങ്ങള്‍ക്ക് ഉത്തമ ഉദാഹരണമാണ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് ബൈജു ചാക്കോ, കല്‍പറ്റ നിയോജകമണ്ഡലം കമ്മിറ്റി മുന്‍ പ്രസിഡന്റ് ബിനു ജേക്കബ്ബ് എന്നിവരെ തക്കതായ കാരണങ്ങളില്ലാതെയാണ് പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയത്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കണിയാമ്പറ്റ പഞ്ചായത്തില്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനു പുറത്തായ ചിലര്‍ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് രഹസ്യയോഗം വിളിച്ചിരുന്നു. ഡിസി സിയുടെ വിലക്ക് ലംഘിച്ച് ഈ യോഗത്തില്‍ പങ്കെടുക്കാനെത്തിയ അപ്പച്ചനെ പ്രദേശത്തെ യഥാര്‍ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയുണ്ടായി. എന്നാല്‍ തന്നെ മര്‍ദിച്ചുവെന്ന് കുപ്രചാരണം നടത്തിയ അപ്പച്ചന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനെ തെറ്റിധരിപ്പ് ബൈജു ചാക്കോ, ബിനു ജേക്കബ്ബ് എന്നിവരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പറ്റ മണ്ഡലത്തിന്റെ പാര്‍ട്ടി ചുമതല അപ്പച്ചനായിരുന്നു. എന്നാല്‍ യുഡി എഫ് സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പുവരുത്തുന്നതിനായി പാര്‍ട്ടി പ്രവര്‍ത്തകരെ സജ്ജരാക്കാന്‍ അദ്ദേഹം തയാറായില്ല. യു.ഡി.എഫിനു വന്‍ ഭൂരിപക്ഷം ലഭിക്കേണ്ട മുട്ടില്‍ പഞ്ചായത്തില്‍ എല്‍ ഡിഎഫ് രണ്ടായിരത്തോളം വോട്ടിനു മുന്നിലായിരുന്നു. അപ്പച്ചന്റെ തട്ടകവും മുട്ടില്‍ പഞ്ചായത്തിന്റെ ഭാഗവുമായ വാഴവറ്റയില്‍ മുമ്പെങ്ങും ഇല്ലാത്ത ചോര്‍ച്ചയാണ് കോണ്‍ഗ്രസ് വോട്ട് ബാങ്കില്‍ ഉണ്ടായത്. കല്‍പറ്റ മണ്ഡലത്തില്‍ രണ്ട് പഞ്ചായത്തുകളില്‍ മാത്രമാണ് യുഡി എഫിനു മുന്നിലെത്താനായത്. കോണ്‍ഗ്രസ് കോട്ടകളെന്ന ഖ്യാതി തെരഞ്ഞടുപ്പുഫലം പുറത്തുവന്നപ്പോള്‍ പല പഞ്ചായത്തുകള്‍ക്കും നഷ്ടമായി. ഈ യാഥാര്‍ഥ്യം നിലനില്‍ക്കെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ നീക്കങ്ങള്‍.

മാനന്തവാടി മണ്ഡലത്തില്‍ മന്ത്രി പി.കെ.ജയലക്ഷ്മിയുടെ തോല്‍വിക്കു പിന്നിലും കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരുടെ കരങ്ങളാണ്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ സ്വാര്‍ഥ താത്പര്യങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിച്ചും ശത്രുപക്ഷത്തു നിര്‍ത്തിയും ചിലര്‍ നടത്തിയ കളികള്‍ വോട്ട് ചോര്‍ച്ചയ്‌ക്ക് കാരണമായി-പരാതിയില്‍ പറയുന്നു. എന്‍. ഡി.അപ്പച്ചനെ വെള്ളപൂശുന്ന രീതിയില്‍ ബത്തേരി മണ്ഡലം പ്രസിഡണ്ട് ജോഷി കുരീകാട്ടില്‍ രംഗത്തുവന്നു. ഇതോടെ വരുംദിവസങ്ങളില്‍ കോണ്‍ഗ്രസിലെ വിഴുപ്പലക്ക് കൂടും. സിപിഎമ്മിനുവേണ്ടി വിടുപണി ചെയ്ത അപ്പച്ചനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.