ന്യൂദല്‍ഹി: വിഘടന വാദികളോടുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മൃദു സമീപനം അവസാനിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അവര്‍ക്കുള്ള സുരക്ഷ പിന്‍വലിച്ച് അവരെ അഴിക്കുള്ളിലാക്കണം.
യുവാക്കള്‍ വിഘടനവാദികളുടെ പിടിയിലാവാതിരിക്കുവാനുള്ള ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പ്രത്യേക സൗകര്യങ്ങളും സുരക്ഷയും അവര്‍ ആസ്വദിക്കുകയാണ്.
ഈ നയം പുനപരിശോധിക്കേണ്ടതുണ്ട്. ശക്തമായ നടപടികള്‍ ഇല്ലാത്തതുമൂലമാണ് പാക്കിസ്ഥാന്റെയും ഐഎസിന്റെയും പതാകകള്‍ ഉയര്‍ത്തുന്നത്. വിഘടനവാദികളോടുള്ള മൃദുസമീപനം പ്രശ്‌നങ്ങള്‍ വഷളാക്കുമെന്നും ബിജെപി വക്താവ് വീരേന്ദ്ര ഗുപ്ത ചൂണ്ടിക്കാട്ടി.
















