തളിപ്പറമ്പ്: മോഷ്ടിച്ച ബൈക്കുമായി വിദ്യാര്‍ത്ഥി പിടിയിലായി. വെള്ളോറ സ്വദേശിയായ എട്ടാംക്ലാസുകാരനാണ് ഇന്നലെ പുലര്‍ച്ചെ മോഷ്ടിച്ച ബൈക്കുമായി തളിപ്പറമ്പ് പോലീസിന്റെ പിടിയിലായത്. വടക്കാഞ്ചേരി സ്വദേശി കെ.വി.സനിത്തിന്റെ കെഎല്‍ 59 ഡി 2704 പള്‍സര്‍ ബൈക്കാണ് ഇയാള്‍ മോഷ്ടിച്ചത്. കഴിഞ്ഞ 30ന് തളിപ്പറമ്പിലെ ഒരു വ്യാപാര സ്ഥാപനത്തിന് മുമ്പില്‍ ബൈക്ക് നിര്‍ത്തിയിട്ട് സമീപത്തെ കടയില്‍ പോയി തിരിച്ചുവരുമ്പോഴേക്കും മോഷ്ടിക്കപ്പെടുകയായിരുന്നു. വാഹന പരിശോധനക്കിടെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷ്ടിച്ചതാണെന്ന് മനസ്സിലായത്.
















