കണ്ണൂര്‍: ടൗണിലെ പീടിക വരാന്തയില്‍ കഴിഞ്ഞിരുന്ന തമിഴ്‌നാട് സ്വദേശി രാജുവി(39)ന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന ഭാര്യ കര്‍ണ്ണാടക സ്വദേശി ലക്ഷ്മിയെ കണ്ണൂര്‍ കോടതി റിമാന്റ് ചെയ്തു. കഴിഞ്ഞ 29ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സക്കിടെയാണ് രാജന്‍ മരിച്ചത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ടൗണ്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയെ കസ്റ്റഡിയിലെടുത്തത്.
















