കണ്ണൂര്‍: നിര്‍ദ്ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിന് പഴശ്ശിരാജാവിന്റെ പേര് നല്‍കണമെന്ന് ഭാരതീയ വിചാരകേന്ദ്രം ജില്ലാ പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന് പോരാടിയ ദേശാഭിമാനികളായ പലരുടെയും പേരുകള്‍ തമസ്‌കരിക്കപ്പെടുന്നതില്‍ യോഗം ആശങ്ക പ്രകടിപ്പിച്ചു. വിമാനത്താവള നിര്‍മ്മാണത്തിനായി മുറിച്ചുമാറ്റപ്പെട്ട മരങ്ങള്‍ക്ക് പകരം പുതിയ മരം വെച്ചുപിടിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് പൂമങ്കലം രാജേഷ് വാര്യര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി കാ.ഭാ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. രവീന്ദ്രനാഥ് ചേലേരി, പി.ആനന്ദകൃഷ്ണന്‍, പി.ജനാര്‍ദ്ദനന്‍, ഇ.വി.വേണുഗോപാല്‍, ഇ.ടി.രമേശ്, കെ.ദിനേശന്‍, കെ.എം.സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
















