Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഭീകരതയെ മതത്തില്‍ നിന്ന് വേര്‍തിരിയ്‌ക്കണം: ഭാരതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2016, 11:21 pm IST
inWorld

യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യാന്‍ പ്രസംഗപീഠത്തിലേക്ക് എത്തിയ
നരേന്ദ്ര മോദിയെ അംഗങ്ങള്‍ എഴുന്നേറ്റുനിന്ന് കൈയടിച്ച് സ്വീകരിക്കുന്നു

വാഷിങ്ടണ്‍: ഭീകരതയെ മതത്തില്‍നിന്ന് വേര്‍തിരിയ്‌ക്കണമെന്ന ഭാരത നിലപാട് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകര പ്രവര്‍ത്തകരെയും അതിനെ പിന്തുണയ്‌ക്കുന്നവരെയും ഒറ്റപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. അമേരിയ്‌ക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സഭയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലോകമെമ്പാടും ഭീകരതയുണ്ടെങ്കിലും അത് ഭാരതത്തിന്റെ അയലത്ത് ആസൂത്രിതമായി വളര്‍ത്തിയെടുക്കുകയാണ്. ഭീകരത വിദ്വേഷം, കൊലപാതകം, അക്രമം എന്നിങ്ങനെ പലപേരുകളില്‍ വന്‍ ഭീഷണിയായി നിലനില്‍ക്കുന്നു, മോദി പറഞ്ഞു.

ഭാരത പ്രധാനമന്ത്രിയുടെ നയ-നിലപാടു പ്രഖ്യാപനങ്ങളെയും കാഴ്ചപ്പാടുകളേയും കോണ്‍ഗ്രസ് അംഗങ്ങള്‍ ഓരോ തവണയും എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി സ്വീകരിച്ചു. ഇത് ഭാരതത്തിന് ലോകത്തിനു മുന്നില്‍ കിട്ടിയ ഉജ്ജ്വലവും പ്രൗഢവുമായ അംഗീകാരമായി.

ഭീകരതയാണ് ഇന്ന് അമേരിയ്‌ക്കയും ഭാരതവും ലോകമാകമാനവും നേരിടുന്ന വെല്ലുവിളി. മാനവികതയ്‌ക്കു വേണ്ടി നിലകൊള്ളുന്നവര്‍ ഒന്നിച്ചുനിന്ന് അതിനെതിരെ പോരടിയ്‌ക്കണം, അതാണ് ഈ സമയത്തെ ആവശ്യം. ആഗോള ഭീകരതയെ തോല്‍പ്പിയ്‌ക്കണം. സുരക്ഷാ കാര്യങ്ങളില്‍ അമേരിയ്‌ക്കയ്‌ക്കും ഭാരതത്തിനും ഒന്നിച്ചു മുന്നേറാന്‍ ഏറെ ദൂരമുണ്ട്, സാധ്യതയുമുണ്ട്.

ഭീകരതയെ എല്ലാത്തലത്തിലും നിയമവിരുദ്ധമാക്കണം, പ്രധാനമന്ത്രി പറഞ്ഞു.

ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ വര്‍ഷമായ 2022-ല്‍ ഭാരതത്തിലെ മുഴുവന്‍ ജനങ്ങളെയും സാമ്പത്തിക ശക്തരാക്കുകയാണ് ലക്ഷ്യമെന്നു പറഞ്ഞ മോദി ഇക്കാര്യത്തില്‍ അമേരിയ്‌ക്കയുടെ പങ്കാളിത്തം ഉണ്ടാകുമെന്ന് വിശ്വസിയ്‌ക്കുന്നുവെന്നും പറഞ്ഞു.

സംയുക്ത കോണ്‍ഗ്രസ് സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ ഹാളിലേക്ക് കടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അംഗങ്ങള്‍ എഴുന്നേറ്റു നിന്ന് കരഘോഷം മുഴക്കി സ്വീകരിച്ചു. ഹൗസ് ഓഫ് ഡെമേക്രാറ്റിക് നേതാവ് നാന്‍സി പെലേസിയും മറ്റു നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു. നിയമനിര്‍മ്മാതാക്കള്‍ക്ക് ഹസ്തദാനം നടത്തി മോദി ഗ്യാലറിയില്‍ സന്ദര്‍ശകര്‍ക്കും ഭാരത-അമേരിക്കന്‍ സൗഹൃദ സംഘ പ്രതിനിധികള്‍ക്കും അഭിവാദ്യം അര്‍പ്പിച്ചു.

ഇംഗ്ലീഷ് പ്രസംഗത്തില്‍ മോദി ഭാരതീയ ചരിത്ര-സാമൂഹ്യ പുരുഷന്മാരെ സഭയില്‍ അനുസ്മരിച്ചു. ചരിത്രമായ ചിക്കാഗോ പ്രസംഗം നടത്തിയ സ്വാമി വിവേകാനന്ദന്‍, മഹാത്മാ ഗാന്ധി, ഡോ. അംബേദ്കര്‍ തുടങ്ങി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരിയുടെ പ്രസംഗവും മോദി സഭയില്‍ പരാമര്‍ശിച്ചു.

മുംബൈയില്‍ 2008-ല്‍ ഭീകരാക്രമണം ഉണ്ടായപ്പോള്‍ ഭാരതത്തിനൊപ്പം നിന്ന അമേരിയ്‌ക്കയുടെ നടപടി ഒരിയ്‌ക്കലും മറക്കില്ല. ഇന്ന് ഭാരത-യുഎസ് ബന്ധം പഴയ വിരോധങ്ങളെ വെറും ചരിത്രമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ 21-ാം നൂറ്റാണ്ടിന്റെ ചങ്ങാത്തമെന്നു വിശേഷിപ്പിച്ചത് അതിശയോക്തിയല്ല. മുന്‍ ഭാരത പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി സ്വാഭാവിക മിത്രങ്ങളെന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്, മോദി പറഞ്ഞു.

30 ദശലക്ഷം അമേരിയ്‌ക്കക്കാര്‍ ഭാരതീയമായ യോഗ ഇവിടെ ചെയ്തുവരുന്നു. എന്നിട്ടും ഞങ്ങള്‍ ബൗദ്ധിക സ്വത്തവകാശം ചോദിയ്‌ക്കുന്നില്ലെന്ന മോദിയുടെ പ്രസ്താവന സദസ്സ് ഏറെ ആസ്വദിച്ചു. അമേരിയ്‌ക്കയിലെ പ്രമുഖ കമ്പനികളുടെ സിഇഒകള്‍ ഭാരതീയസമൂഹത്തില്‍നിന്നുള്ളവരാണെന്നും മോദി പറഞ്ഞു. ശാസ്ത്രജ്ഞര്‍, അദ്ധ്യാപകര്‍, ഡോക്ടര്‍മാര്‍, സാമ്പത്തിക ശാസ്ത്രജ്ഞര്‍ തുടങ്ങി എല്ലാ മേഖലകളിലും ഭാരതീയരുണ്ട്, മോദി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നത നേതാക്കളില്ലാതെ തലശേരിയിലെ കോടിയേരി ഓര്‍മദിനം; കുടുംബത്തിനും അണികൾക്കും കടുത്ത അതൃപ്തി

Kerala

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

Football

പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, കാരണം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

Kerala

മുഖ്യമന്ത്രിക്കും അമ്മയ്‌ക്കും എതിരെ അധിക്ഷേപം; എൽഡിഎഫ് പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; നവംബര്‍ ആദ്യവാരം മുതല്‍ ബസ് പണിമുടക്ക്

ഏഷ്യന്‍ ഗെയിംസ്: പുരുഷ ഹോക്കിയില്‍ ഇന്ന് ഭാരത-പാക് സെമി

സഞ്ചിത നഷ്ടം 39,000 കോടിയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയേക്കും

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

ജയിലുകള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാന്‍ റിക്രൂട്ട്‌മെന്റ് ; ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

ദീര്‍ഘദര്‍ശിയായ പത്രാധിപര്‍

ഒരു പ്രപഞ്ചാത്ഭുതം പോലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.