ന്യൂദല്‍ഹി: രാജ്യത്ത് തെരഞ്ഞടുപ്പുകള്‍ ഒറ്റഘട്ടമായി നടത്താമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താന്‍ തയ്യാറാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിക്കുന്നത്.
ഇതു സംബന്ധിച്ച് കമ്മീഷന്‍ കേന്ദ്ര നിയമകാര്യമന്ത്രാലയത്തിനു കത്തയച്ചതായാണു വിവരങ്ങള്‍. തെരഞ്ഞടുപ്പ് കമ്മിഷനെ സംബന്ധിച്ച് ലോകസഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുമ്പോഴുള്ള പ്രശ്നങ്ങൾ പരിഹരിക്കാവുന്നതേയുള്ളൂ. രാഷ്‌ട്രീയപരമായ വിയോജിപ്പുകളില്ലാതെ ബോർഡിനു കീഴിലുള്ള എല്ലാവരുടെയും സമ്മതമുണ്ടെങ്കിൽ രണ്ട് തെരഞ്ഞെടുപ്പും ഒരുമിച്ച് നടത്താൻ കമ്മീഷൻ തയ്യാറാണെന്ന് കത്തിൽ പറയുന്നു.
ലോകസഭയിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നതിനെക്കുറിച്ച് നിയമ മന്ത്രാലയം തെരഞ്ഞെടുപ്പ് കമ്മിഷനോട് അഭിപ്രായം തേടിയതിന് മറുപടിയായാണ് കമ്മിഷൻ കത്തയച്ചത്. തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുന്നതുവഴി സാമ്പത്തിക ചെലവുകളും സമയവും ലാഭിക്കാം.
പല സംസ്ഥാനങ്ങളിലെയും നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടത്തുന്നത് വിവിധ സമയങ്ങളിലായതിനാല്‍ ഭരണഘടന ഭേദഗതിയടക്കമുള്ളവ കൊണ്ടുവന്നാല്‍ മാത്രമേ ഒറ്റഘട്ടമെന്ന ആശയം നടപ്പാക്കാനാവൂ.
















