ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരേയൊരു അജന്‍ഡ മാത്രമാണുള്ളതെന്നും അതു വികസനമാണെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ചില വ്യക്തികള്‍ അനാവശ്യമായ കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി വിവാദം സൃഷ്ടിക്കുകയാണ്. ഇതുകൊണ്ടൊന്നും വികസനമെന്ന അജന്‍ഡയില്‍നിന്നും സര്‍ക്കാരിന്റെ ശ്രദ്ധ വ്യതിചലിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്ക് പോകുമ്പോള്‍ മാത്രമെ അവിടെയും ഇവിടെയും എന്താണ് നടക്കുന്നതെന്ന് മനസിലാക്കാന്‍ കഴിയുകയുള്ളൂ.
ഭാരതം ഒരിക്കലും മറ്റൊരു രാജ്യത്തെ ആക്രമിച്ചിട്ടില്ല. എന്നാല്‍ പല രാജ്യങ്ങളും ഇവിടെയെത്തി രാജ്യത്തിന്റെ അമൂല്യമായ വസ്തുക്കള്‍ കൊണ്ടുപോയിട്ടുണ്ട്. അവരില്‍ ചിലര്‍ കൊണ്ടുപോയതില്‍ ചിലതൊക്കെ ഇപ്പോള്‍ മടക്കിനല്‍കുന്നുണ്ടെന്നും യുഎസിനെ പേരെടുത്തു പരാമര്‍ശിക്കാതെ വെങ്കയ്യ നായിഡു പറഞ്ഞു.
മറ്റൊരു രാജ്യത്തെയും അക്രമിക്കാത്ത ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും സഹിഷ്ണുതയുള്ള രാജ്യമാണെന്നും വെങ്കയ്യ കൂട്ടിച്ചേര്‍ത്തു.
















