വാഷിംഗ്ടണ്‍: ഭാരതത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരികയും അത് വഴി രാജ്യത്ത് മികച്ച രീതിയിലുള്ള നിക്ഷേപാന്തരീക്ഷം ഒരുക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാഷിംഗ്ടണില്‍ ഭാരത-അമേരിക്ക ബിസിനസ് കൗണ്‍സില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെ ഏറ്റവും കരുത്തുറ്റ വിപണികളിലൊന്നാണ് ഭാരതം. വലിയ വിപണി എന്നതിനൊപ്പം ശാസ്ത്ര, സാങ്കേതിക, മാനേജ്‌മെന്റ് മേഖലകളിള്‍ ഉന്നത നിലവാരമുള്ള വിശ്വസ്ത പങ്കാളിയായിരിക്കും ഭാരതമെന്നും അദ്ദേഹം പറഞ്ഞു.
കാര്യക്ഷമതയും ഉന്നതനിലവാരമുള്ള ഉല്‍പാദക സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി ദേശീയവും വിദേശീയവുമായ നിക്ഷേപകരെ ഭാരതം പ്രോല്‍സാഹിപ്പിക്കും. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി വികസിത രാജ്യങ്ങള്‍ അവരുടെ വിപണി തുറന്നിട്ടിരിക്കുന്നു എന്ന കാര്യവും എടുത്ത് പറയേണ്ടതാണെന്ന് മോദി വ്യക്തമാക്കി.
പ്രസിഡന്റ ബറാക്ക് ഒബാമയുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്‌ച്ചയില്‍ പ്രധാനപ്പെട്ട നിരവധി വിഷയങ്ങളില്‍ ഇന്ത്യയും അമേരിക്കയും ധാരണയില്‍ എത്തിയിരുന്നു. എന്‍.എസ്.ജി അംഗമാകാനുള്ള ഭാരതത്തിന്‍ഖറെ ശ്രമങ്ങള്‍ക്ക് അമേരിക്കയുടെ ശക്തമായ പിന്തുണയും ഉണ്ടായിരുന്നു.
കാലാവസ്ഥ വ്യതിയാനം, ആഗോള താപനം എന്നിവ ചെറുക്കാനുള്ള പാരിസ് ഉടമ്പടിയില്‍ ഇരുരാജ്യങ്ങളും ഈ വര്‍ഷം തന്നെ ഭാഗമാകും. അമേരിക്കന്‍ സെനറ്റും വിദേശകാര്യ വിഭാഗവും സംയുക്തമായി നല്‍കുന്ന സ്വീകരണത്തിന് ശേഷം ഉച്ചയോടെ മോദി മെക്‌സിക്കോയിലേക്ക് തിരിക്കും.
















