ന്യൂദല്‍ഹി: റംസാനോടനുബന്ധിച്ച് മുസ്ലിം സമൂഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. ‘വിശുദ്ധ മാസമായ റംസാന്‍ ആരംഭിക്കുമ്പോള്‍, മുസ്‌ലിം സമൂഹത്തിന് ഞാന്‍ എല്ലാ ആശംസകളും നേരുന്നു. റംസാന്‍ നമ്മുടെ സമൂഹത്തില്‍ സാഹോദര്യം ശക്തമാക്കുകയും സൗഹൃദത്തിന്റെ ചൈതന്യം പ്രസരിപ്പിക്കുകയും ചെയ്യട്ടെ’, പ്രധാനമന്ത്രി പറഞ്ഞു.
















