കണ്ണൂര്‍: തളാപ്പ് സംഗമം റസിഡന്റസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ചു വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ദിനാചരണം ആകാശവാണി പ്രോഗ്രാം ഹെഡ് കെ.ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ശ്രീഭക്തിസംവര്‍ധിനിയോഗം സെക്രട്ടറി കെ.പി.പവിത്രന്‍ അധ്യക്ഷത വഹിച്ചു. വി.എ.രാമാനുജന്‍, സി.മഹിജ എന്നിവര്‍ പ്രസംഗിച്ചു. അസോസിയേഷന്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ അമ്പലവയല്‍ റോഡരികില്‍ വേപ്പിന്‍ തൈകളും കറുവാപ്പട്ടത്തൈകളും നട്ടു. ചെടികളുടെ സംരക്ഷണവും റസിഡന്റസ് അസോസിയേഷന്‍ ഉറപ്പാക്കിയിട്ടുണ്ട്.
















