ധാക്ക: ബംഗ്ലാദേശില്‍ വീണ്ടും ന്യൂനപക്ഷങ്ങള്‍ക്ക് നേരെ കൊടിയ അക്രമം. അനന്ദ ഗോപാല്‍ ഗാംഗുലിയെന്ന എഴുപത് വയസുകാരനായ ഹിന്ദു പുരോഹിതനെ തലയറുത്തു കൊന്നതാണ് പുതിയതായി പുറത്ത് വരുന്ന ഞെട്ടിക്കുന്ന സംഭവം.
ജനിദ്ദ ദില്ലയിലെ നോള്‍ഡാങ്ക ഗ്രാമത്തിലെ അനന്ദ ഗോപാലിന്റെ വീടിന് സമീപമുള്ള വയലില്‍ നിന്നാണ് അദ്ദേഹത്തിന്റെ ശിരസ്സ് കണ്ടെത്തിയത്. വയലിലെ മറ്റൊരു ഭാഗത്ത് നിന്ന് കര്‍ഷകര്‍ ഉടലും കണ്ടെത്തി. ഹിന്ദു പാരമ്പര്യമുള്ള വീട്ടില്‍ അനന്ദഗോപാല്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയതായിരുന്നു. പ്രാര്‍ഥനാ വേളയില്‍ പുരോഹിതനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കൊലപാതകത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കൊലപാതക രീതികളനുസരിച്ച് പ്രദേശിക ഇസ്ലാമിക ഭീകരരാണ് പിന്നില്ലെന്ന് പോലീസ് സൂചന നല്‍കുന്നു. ബംഗ്ലാദേശില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ബ്ലോഗര്‍മാരും മനുഷ്യാവകാശ പ്രവര്‍ത്തകരുമുള്‍പ്പടെ നാല്‍പതോളം പേരാണ് ഇത്തരത്തില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്.
















