ന്യൂദല്‍ഹി: അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിം രാജ്യതലസ്ഥാനത്തെ ലക്ഷ്യം വയ്‌ക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ചില സന്ദേശങ്ങള്‍ ചോര്‍ത്തിയതിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
ദല്‍ഹിയില്‍ സ്‌ഫോടന പരമ്പര നടത്താന്‍ ഡി-കമ്പനി സംഘാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതാണ് സന്ദേശം. 1993ല്‍ 257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്‌ഫോടന പരമ്പരയ്‌ക്ക് സമാനമായ സ്‌ഫോടനം നടത്തുകയാണ് ലക്ഷ്യം. ഇതിനായി മദ്ധ്യപ്രദേശില്‍ നിന്നുള്ള ചിലരെ നിയോഗിച്ചതായും അവര്‍ ദല്‍ഹി ലക്ഷ്യമാക്കി നീങ്ങുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇന്ദിരാ ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളം, ദല്‍ഹി മെട്രോ, ദല്‍ഹി നിയമസഭ, ദല്‍ഹി റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലാണ് ആക്രമണ സാധ്യത. ഇതേ തുടര്‍ന്ന് ദല്‍ഹിയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
കള്ളപ്പണം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഇടപാട് മാത്രമാണ് ദാവൂദിന് നിലവിലുള്ളതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ നിന്ന് വിഭിന്നമാണ് പുതിയതായി പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. രാജ്യത്തിലുടനീളം ഭീകരാക്രമണം അഴിച്ചുവിടുകയാണ് ഡി-കമ്പനിയുടെ ലക്ഷ്യം.
















