ന്യൂദല്‍ഹി: വായുമലിനീകരണത്തില്‍ ലോകത്താകമാനമുള്ള നഗരങ്ങളുടെ പട്ടികയില്‍ ദല്‍ഹി മുന്‍പന്തിയില്‍. ലോകാരോഗ്യ സംഘടനയുടെ കണക്കുകളിലാണ് ഈ കണ്ടെത്തല്‍.
രാജ്യതലസ്ഥാനത്ത് ജനങ്ങള്‍ ശ്വസിക്കുന്നത് മാരക വിഷവാതകമാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. ചൈന തലസ്ഥാനമായ ബീജിങിലേക്കാള്‍ മോശപ്പെട്ട അവസ്ഥയാണ് ദല്‍ഹിലേതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
അടുത്തിടെ പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രോപിക്കല്‍ മെട്രോളോജി (ഐഐടിഎം) നടത്തിയ പഠനങ്ങളും രാജ്യ തലസ്ഥാനത്തിന് ഞെട്ടലുളവാക്കുന്നു. വായുമലിനീകരണം മൂലം ഇവിടെയുള്ള ജനങ്ങളുടെ ആയുസ്സില്‍ ആറ് വര്‍ഷം കുറയുന്നെന്ന് ഐഐടിഎം ചൂണ്ടിക്കാട്ടുന്നു. ഇതിലൂടെ നഗരത്തിലെ വായു ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ആവശ്യകതയും ഐഐടിഎം ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.
പശ്ചിമബംഗാളിലും മഹാരാഷ്‌ട്രിയിലുമായി ഉണ്ടായ അകാല മരണങ്ങളെ തുടര്‍ന്ന് 2011ല്‍ സെന്‍സസ് പഠനങ്ങള്‍ നടത്തിയിരുന്നു. ഈ പഠനങ്ങളില്‍ വായുമലിനീകരണത്തില്‍ ഒന്നാമത് ഉത്തര്‍പ്രദേശായിരുന്നു.
















