ന്യൂദല്‍ഹി: കാന്‍സര്‍, പ്രമേഹം, ബിപി തുടങ്ങിയവയുടെ ചികിത്സയ്‌ക്കുള്‍പ്പെടെയുള്ള 56 മരുന്നുകളുടെ വില ദേശീയ മരുന്നു വിലനിര്‍ണ്ണയ സമിതി കുറച്ചു.
25 ശതമാനം മുതല്‍ 50 ശതമാനം വരെ വിവിധ മരുന്നുകള്‍ക്കു വിലകുറയും. രണ്ടുമാസം മുമ്പ് വിദേശ മരുന്നുകളുടെ ഇറക്കുമതിക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട നയ നിലപാടിനെ തുടര്‍ന്നാണ് ഈ വിലക്കുറവ്.
















