ന്യൂദല്‍ഹി: ഡെന്മാര്‍ക്ക് സ്വദേശിനിയെ കൂട്ടമാനഭംഗം നടത്തിയ കേസില്‍ അഞ്ചു പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഗഞ്ച എന്ന മഹേന്ദ്ര, മൊഹദ്ദ് രാജ, അര്‍ജ്ജുന്‍, രാജു ഛക്ക എന്നിവരാണ് പ്രതികള്‍. കൂട്ടമാനഭംഗം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, മോശം ഉദ്ദേശത്തോടെ തടങ്കലില്‍ പാര്‍പ്പിക്കല്‍, ഭീഷണി എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചാര്‍ത്തിയിരിക്കുന്നത്.
2014 ജനുവരി 14നായിരുന്നു സംഭവം.
ഫെബ്രുവരിയില്‍ വിചാരണയ്‌ക്കിടയില്‍ ആറാം പ്രതി ശ്യാംലാല്‍ മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരെ സാക്ഷിയാക്കണമെന്ന വാദം പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മൂന്‍പ് ഈ കേസ് ദല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കേസിലെ പ്രായപൂര്‍ത്തിയാകാത്ത മറ്റ് മൂന്ന് പ്രതികളെപറ്റിയുള്ള അന്വേഷണം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ പുരോഗമിക്കുന്നു.
















