ചെന്നൈ: തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി ജയലളിത വീണ്ടും ഭരണത്തിലേറിയതോടെ തമിഴ്‌നാട്ടില്‍ അമ്മ ബ്രാന്‍ഡുകള്‍ക്ക് പുതുവസന്തം. അമ്മ ആഴ്ചച്ചന്തകളും തീയേറ്ററുകളുമായി ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷനാണ് അമ്മ ബ്രാന്‍ഡുകള്‍ കൂടുതല്‍ ജനകീയമാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടിലെ സ്വയം സഹായ സംഘങ്ങളുെടയും സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും ഉത്പന്നങ്ങളുടെ കമ്പോളമാണ് അമ്മആഴ്ചച്ചന്തകള്‍. ചെറുകിട സംരംഭകര്‍ക്ക് വിപണിയൊരുക്കാന്‍ ലക്ഷ്യമിട്ടുള്ള അമ്മച്ചന്തകളുടെ ഉദഘാടനത്തിനായി നഗരത്തിലെ കാതലായ മൂന്നു സ്ഥലങ്ങള്‍ കോര്‍പ്പറേഷന്‍ കണ്ടെത്തി. അരുമ്പാക്കം, കൊട്ടുപുറം എന്നിവിടങ്ങളിലും മിന്റ് ഫ്‌ളൈ ഓവറിനു സമീപവുമാണ് ചന്തകള്‍ക്കു തുടക്കം കുറിക്കുക.
തന്റെ കാലാവധി തീരും മുമ്പ് പരാവധി അമ്മ ബ്രാന്റുകള്‍ മാര്‍ക്കറ്റിലെത്തിക്കാനാണ് മേയര്‍ സായ്ദായ് എസ്. ദുരൈസ്വാമിയുടെ ശ്രമം. മേയര്‍ വിഭാവനം ചെയ്‌തെടുത്ത മാര്‍ക്കറ്റ് അത്രയൊന്നും ചെലവേറിയതല്ല. ഇടനിക്കാരില്ലെന്നതും പ്രത്യേകതയാണ്. പത്ത് സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് പദ്ധതി വിപുലമാക്കാനാണ് ദുരൈസ്വാമിയുടെതീരുമാനം.
















