ന്യൂദല്‍ഹി: ദല്‍ഹിയില്‍ മൂന്നു വയസുകാരിയെ പത്തുവയസുകാരന്‍ ബലാത്സംഗം ചെയ്തു. മാന്‍ഗോല്‍പുരിക്ക് സമീപം ഞായറാഴ്ചണ് സംഭവം. സമീപവാസിയായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരുമിച്ച് കളിച്ചു കൊണ്ടിരിക്കവേ സമീപത്തെ ആളൊഴിഞ്ഞ പാര്‍ക്കിലേക്ക് ആണ്‍കുട്ടി വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം പെണ്‍കുട്ടി വീട്ടിലേയ്‌ക്ക് തിരിച്ചു പോവുകയും തന്റെ സ്വകാര്യ ഭാഗങ്ങള്‍ വേദനിക്കുന്നുണ്ടെന്ന് വീട്ടുകാരോട് പരാതിപ്പെടുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് പീഡനവിവരം പുറം ലോകം അറിയുന്നത്. അയല്‍ക്കാരിയുടെ മകനെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി.
പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയയാക്കിയ ശേഷം കൗണ്‍സലിംഗിനായയച്ചു. ദ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ടിന് കീഴില്‍ പീഡനത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
















