പത്തനാപുരം: കഴിഞ്ഞ മൂന്നു വര്‍ഷമായി സംസ്ഥാനത്തുള്ള അപ്രഖ്യാപിത നിയമനമരവിപ്പ് നീക്കം ചെയ്യാന്‍ പുതിയ മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചതായി ഫിഷറീസ് മന്ത്രി ജെ.മേഴ്‌സികുട്ടിയമ്മ.
പത്തനാപുരം ബ്ലോക്ക്പഞ്ചായത്ത് സംഘടിപ്പിച്ച മികവ് 2016 എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സാങ്കേതിക വിദ്യാഭ്യാസം നേടിയവര്‍ക്ക് തൊഴിലവസരം ഇല്ലാത്ത സ്ഥിതിയാണ്. വിദ്യാഭ്യസം ലാഭം ഉണ്ടാക്കാനുള്ള മേഖലയായി ചിലര്‍ കണ്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്സ് സജീഷ് അദ്ധ്യക്ഷനായിരുന്നു. ചടങ്ങില്‍ ബ്ലോക്ക് മേഖലയില്‍ നിന്നും എസ്എസ്എല്‍സി, പ്ലസ് ടു മറ്റ് ഉന്നത കോഴ്‌സുകളില്‍ മികച്ചവിജയം കാഴ്ചവച്ചവരെ അനുമോദിച്ചു. ലോക പരിസ്ഥിതിദിനത്തിന്റെ ഭാഗമായി വൃക്ഷത്തൈയും പച്ചക്കറി വിത്തും അടങ്ങിയ കിറ്റും വിജയികള്‍ക്ക് സമ്മാനിച്ചു. മഴയെ വരവേല്‍ക്കുന്നതുമായി ബന്ധപ്പെട്ട് സിസിഡിയു ഡയറക്ടര്‍ ഡോ.സുഭാഷ് ചന്ദ്രബോസ് ക്ലാസുകള്‍ നയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാരായ ആര്‍.രാകേഷ്, ശ്രീദേവി, പി.എസ്.ശശികല, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സുനിതാ രാജേഷ്,കെ ബി സജീവ്,എം എസ് സുധ, രഞ്ചിത്ത് ബാബു,എ ബി അന്‍സാര്‍,മിനി ഷാജഹാന്‍,റിയാസ് മുഹമ്മദ്, വല്‍സലകുമാരി, അജിത, ലെനി ബാബു, ശശികലമോഹന്‍ എന്നിവര്‍ പങ്കെടുത്തു.
















