താനെ: മഹാരാഷ്ട്രയിൽ പ്രൈവറ്റ് ഡിറ്റക്ടീവിനെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയി 30,000രൂപ കൊള്ളയടിച്ചു. മുംബൈയിലെ താനെയിലാണ് സംഭവം.
നാലംഗസംഘമാണ് ജിഗാര്‍ മക്വാന എന്ന പ്രൈവറ്റ് ഡിറ്റക്ടീവിനെ തട്ടിക്കൊണ്ടുപോയത്. ജോഗേശ്വരിയില്‍ വിജനസ്ഥലത്തെത്തിച്ച ജിഗാറിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം സംഘം കടന്നുകളഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: