കോല്‍ക്കത്ത: ഭാരതത്തിന്റെ ആദ്യത്തെ മിസ്റ്റര്‍ യൂണിവേഴ്‌സ് മനോഹര്‍ ഐച്ച് (104) അന്തരിച്ചു. ബംഗാളിലെ വസതിയിലായിരുന്നു അന്ത്യം. മോശം ആരോഗ്യസ്ഥിതിയെ തുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി ചികിത്സയിലായിരുന്നു.
ബ്രിട്ടീഷ് റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്ന 1952ലാണ് മനോഹര്‍ ഐച്ച് മിസ്റ്റര്‍ യൂണിവേഴ്‌സ് ആവുന്നത്. 1951, 1960 വര്‍ഷങ്ങളില്‍ രണ്ടാം സ്ഥാനവും 1955ല്‍ മൂന്നാം സ്ഥാനവും ലഭിച്ചു. 1991ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്.
















