ഇന്ററാക്ടര്‍ ഫിലിം അക്കാദമിയുടെ ബാനറില്‍ ഗോപകുമാര്‍ കുഞ്ഞിവീട്ടില്‍ നിര്‍മിച്ച് ചന്ദ്രന് നരിക്കോട് സംവിധാനം ചെയ്യുന്ന പാതി എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.
തെയ്യം കലയുടെ പശ്ചാത്തലത്തില്‍ ഭ്രൂണഹത്യക്കെതിരെയുള്ള കഥയാണ് ഈ ചിത്രം. ഇന്ദ്രന്‍സ്, ജോയ് മാത്യു, സന്തോഷ് കീഴാറ്റൂര്‍, പാര്‍വ്വതി തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കഥ, തിരക്കഥ, സംഭാഷണം വിജേഷ് വിശ്വം നിര്‍വഹിക്കുന്നു. ഛായാഗ്രഹണം സജന് കളത്തില്‍. മേക്കപ്പ്: പട്ടണം റഷീദ്. ലക്ഷ്മണന് കാഞ്ഞിരങ്ങാടിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് രമേശ് നാരായണന്.
കാവാലം ശ്രീകുമാര്‍, മധുവന്തി, മധുശ്രീ തുടങ്ങിയവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: