പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ പഠനകാലത്തുണ്ടാകുന്ന കുസൃതികളും പ്രണയവും വരച്ചു കാണിക്കു കയാണ് ‘പെന്‍സില്‍’ എന്ന തമിഴ് ചിത്രം. മണി നാഗരാജാണ് രചനയും, സംവിധാനം നിര്‍വഹിക്കുന്നത്.
ജി.വി. പ്രകാശ് കുമാറും, ‘മരുത്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ശ്രീവിദ്യയുമാണ് നായികാനായകന്മാര്. ഉര്‍വശി വളരെക്കാലത്തിനുശേഷം രാജേശ്വരി എന്ന ശക്തമായ കഥാപാത്രവുമായി തമിഴില്‍ തിരിച്ചു വരുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കല്സാസ മൂവിസിനുവേണ്ടി എസ്. പി. രാഗവേഷ് നിര്‍മ്മിക്കുന്ന പെന്‍സില്‍ സോപാനം റിലീസ് കേരളത്തില്‍ വിതരണം ചെയ്യുന്നു.
രചന , സംവിധാനം – മണി നാഗരാജ്, ക്യാമറ – ഗോപി അമര്‍നാഥ്, സംഗീതം – ജി. വി പ്രകാശ്, ആലാപനം – ജി. വി പ്രകാശ്, ശ്രേയാ ഘോഷാല്‍, പി.ആര്.ഒ. – അയ്മനം സാജന്. ജിവി പ്രകാശ്, ശ്രീവിദ്യ, ഉര്‍വശി, ഹസന്, രവി പ്രകാശ്, അഭിഷേക് ശങ്കര്‍ എന്നിവര്‍ അഭിനയിക്കുന്നു. ജൂണ്‍ മധ്യത്തില്‍ ചിത്രം തിയേറ്ററിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: