കണ്ണൂര്‍: സാഹിത്യകൃതികള്‍ വായക്കുന്ന ഒരാള്‍ക്കും ഗോവിന്ദച്ചാമിയാകാനവില്ലെന്നും ജിഷയെ കൊലപ്പെടുത്താനാവില്ലെന്നും സാഹിത്യകാരന്‍ എം.മുകുന്ദന്‍ പറഞ്ഞു. സിഗ്ബ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഇരിക്കൂറിന്റെ ലിറ്ററേച്ചര്‍ ക്ലബ്ബ് ഉദ്ഘാടനവും പിജി വിദ്യാര്‍ത്ഥിനി അഞ്ജലി പിണറായിയുടെ കവിതാ സമാഹാരം നീര്‍ക്കുമിള പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്രത്തിന് ഹൃദയമില്ലാതിരിക്കുമ്പോള്‍ സാഹിത്യത്തിന് അതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിഗ്ബയുടെ ഭൗതിക സാഹചര്യങ്ങളും അതിന്റെ പ്രവര്‍ത്തനരീതിയും തന്നെ വല്ലാതെ ആകര്‍ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോളേജ് മാജേനര്‍ എം.വി.ശ്രീനിവാസ് അധ്യക്ഷത വഹിച്ചു. റബ്‌കോ എം.ഡി ഹരിദാസന്‍, കേരള കൗമുദി സ്‌പെഷ്യല്‍ കരസ്‌പോണ്ടന്റ് ഒ.സി.മോഹന്‍രാജ്, രാജേന്ദ്രന്‍, മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ എം.പി.പ്രസീത, അസിസ്റ്റന്റ് പ്രൊഫസര്‍ പ്രതിഷ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ ഡോ.ജയേഷ് സ്വാഗതവും ലൈബ്രേറിയന്‍ കെ.പി.ലീന നന്ദിയും പറഞ്ഞു.
















