Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പോലീസിനെ ചുവപ്പിക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2016, 10:10 pm IST
in Vicharam

പോലീസ് സേനയുടെ ആത്മവിശ്വാസം കെടുത്തി രാഷ്‌ട്രീയവിധേയമാക്കാനുള്ള സിപിഎം ശ്രമത്തിന്റെ ആദ്യത്തെ ഇരയാണ് ഡിജിപി ടി.പി.സെന്‍കുമാര്‍. പോലീസ് മേധാവി പദത്തില്‍നിന്ന് യാതൊരു കാരണവുമില്ലാതെ മാറ്റിയതില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയ സെന്‍കുമാര്‍ താന്‍ ആരുടെ മുമ്പിലും നട്ടെല്ലു വളയ്‌ക്കാതെ ദിവസവും 18 മണിക്കൂര്‍ സേവനം നടത്തിയിരുന്നുവെന്നും, തനിക്കെതിരെയുള്ള നടപടി ചട്ടവിരുദ്ധമാണെന്നും, ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

ഈ സ്ഥലമാറ്റം പോലീസ് ആക്ടിന്റെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പോലീസ് സേനയെ രാഷ്‌ട്രീയ വിമുക്തമാക്കണം. ഭരണം മാറുന്നതിനനുസരിച്ച് പോലീസ് സേനയില്‍ അഴിച്ചുപണി നടക്കുന്നത് സേനയുടെ മനോവീര്യം കെടുത്തും. രാഷ്‌ട്രീയതാല്‍പ്പര്യത്തിനനുസരിച്ച് പോലീസില്‍ അഴിച്ചുപണി നടത്തുന്നത് പോലീസുകാര്‍ രാഷ്‌ട്രീയക്കാരുടെ ദാസന്മാരാണ് എന്നുള്ള സന്ദേശം പൊതുജനത്തിന് നല്‍കും. ഇത് അരാജകത്വത്തിലേക്ക് വഴിതെളിക്കും. ക്രമസമാധാന ചുമതലയുള്ള ഡിജിപിയെ മാറ്റുന്നതിനുമുമ്പ് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചചെയ്യുന്ന കീഴ്‌വഴക്കം പോലും ലംഘിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സെന്‍കുമാറിനെ മാറ്റി ലോക്‌നാഥ് ബെഹ്‌റയെ ഡിജിപി ആക്കിയത്. അച്ചടക്ക നടപടിയുടെ ഭാഗമായി മാത്രമേ പോലീസ് ഓഫീസറെ മാറ്റാനാകുകയുള്ളൂ എന്ന സുപ്രീംകോടതിവിധിയുടെ ലംഘനം കൂടിയാണിത്.

മുപ്പത്തിയഞ്ചു വര്‍ഷത്തെ ആത്മാര്‍ത്ഥ സേവനത്തിനുശേഷം റിട്ടയര്‍ ചെയ്യാന്‍ ഒരുവര്‍ഷം മാത്രം ബാക്കിനില്‍ക്കെ ഡിജിപി സെന്‍കുമാറിനെ തല്‍സ്ഥാനത്തുനിന്നും മാറ്റിയതില്‍ സിപിഎമ്മിന്റെ ലക്ഷ്യം പോലീസ് സേനയെ രാഷ്‌ട്രീയവല്‍ക്കരിക്കുക എന്നതാണെന്ന് വ്യക്തമാകുന്നു. കാര്യശേഷിയും ആത്മാര്‍ത്ഥതയും കാണിച്ച് പതിറ്റാണ്ടുകള്‍ സേവനമനുഷ്ഠിച്ച ഒരാളെ അപ്രധാനമായ ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ തലവനാക്കിയപ്പോള്‍ കേരളത്തിന് നഷ്ടപ്പെട്ടത് ജോലിയോടും ജനങ്ങളോടും പ്രതിബദ്ധതയുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനെയാണ്. ഡ്യൂട്ടിയോടുള്ള പ്രതിബദ്ധത തന്നെയാണ് സെന്‍കുമാറിന് വിനയായത്.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടത് സ്വന്തം അണികള്‍ നടത്തുന്ന അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും നേരെ കണ്ണടക്കുന്ന പോലീസിനെയാണ്. തിരുവനന്തപുരത്ത് പോലീസ് മേധാവിയായിരിക്കെ യൂണിവേഴ്‌സിറ്റി കോളേജില്‍നിന്നും പോലീസിനുനേരെ സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐ ബോംബേറു നടത്തിയപ്പോള്‍ സെന്‍കുമാര്‍ കോളേജിനകത്തു കയറി അക്രമികളെ പിടിച്ചത് പാര്‍ട്ടി നേതൃത്വത്തെ പ്രകോപിപ്പിച്ചിരുന്നു. ഇതുകൊണ്ടുതന്നെ വിഎസ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ഒരിക്കല്‍പ്പോലും സെന്‍കുമാറിന് അവസരം നല്‍കിയില്ല.

പോലീസ് സംവിധാനം ജനങ്ങളുടെ രക്ഷയ്‌ക്കുവേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടത്. സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയത്തിന്റെ ഇരകള്‍ പലപ്പോഴും ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രവര്‍ത്തകരും അനുഭാവികളുമായിരുന്നു. ഇപ്പോള്‍ ഒരു പിഞ്ചുബാലന്റെ കൈ വെട്ടാന്‍പോലും അവര്‍ മടിക്കുന്നില്ല. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ രാഹുലിന് നേരെ കൊലക്കത്തി ഉയര്‍ത്തിയതും സിപിഎമ്മുകാരാണ്. ടി.പി. ചന്ദ്രശേഖരനെ മൃഗീയമായി കൊലപ്പെടുത്തിയത് അദ്ദേഹം സിപിഎം വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച് മുന്നേറുമ്പോഴായിരുന്നല്ലോ. ടിപി വധത്തിലെ ഗൂഢാലോചനയെപ്പറ്റി അന്വേഷിക്കണമെന്ന നിലപാടും സെന്‍കുമാറിനെ പാര്‍ട്ടിവിരുദ്ധനായി കാണാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചു.

സര്‍ക്കാരുകള്‍ മാറുന്നതനുസരിച്ച് പോലീസ് സേനയില്‍ അഴിച്ചുപണി നടത്താറില്ലെന്നും വിഎസ് സര്‍ക്കാര്‍ നിയമിച്ച പോലീസ് മേധാവിയെ യുഡിഎഫ് ഭരണത്തില്‍ താന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ മാറ്റിയില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു. പോലീസ് രാഷ്‌ട്രീയ ദാസന്മാരാണ് എന്ന ധാരണ ജനത്തിനിടയില്‍ പടരാന്‍ കാരണമായാല്‍ അത് ക്രമസമാധാന തകര്‍ച്ചക്ക് വഴിതെളിക്കും. മാത്രമല്ല സത്യസന്ധമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന പോലീസുകാരുടെ മനോവീര്യം നഷ്ടപ്പെടുകയും ചെയ്യും. പിണറായി വിജയന്‍ മുഖ്യമന്ത്രി പദം ഏറ്റെടുത്തശേഷം സ്വേച്ഛാധിപതിയെപ്പോലെയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് മുല്ലപ്പെരിയാര്‍ വിഷയംതന്നെ തെളിയിക്കുന്നു. ജനങ്ങളുടെ നന്മയോ സ്വസ്ഥതയോ അല്ല അദ്ദേഹം ആഗ്രഹിക്കുന്നത്. മറിച്ച് അനിയന്ത്രിതമായ അധികാരമാണെന്ന് പോലീസിലെ രാഷ്‌ട്രീയപ്രേരിതമായ അഴിച്ചുപണി വ്യക്തമാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

Kerala

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

Kerala

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.