കുന്നത്തൂര്‍: നൈഷ്ടിക ബ്രഹ്മചാരി ഭാവത്തില്‍ കുടികൊള്ളുന്ന അയ്യപ്പ സന്നിധിയിലേക്കുള്ള സ്ത്രി പ്രവേശനത്തെ എന്ത് വിലകൊടുത്തും തടയുമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ കൊച്ച് കളീക്കല്‍ ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന് തിരിതെളിയിച്ച് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്തി മുന്‍പോട്ട് പോകാന്‍ ക്ഷേത്രങ്ങള്‍ക്ക് ആകില്ല. അല്ലാതെയുള്ള ഒറ്റപ്പെട്ട വിഷയങ്ങളെ എന്ത് വിലകൊടുത്തും എതിര്‍ക്കും. ദേവസ്വംബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും അദ്ധ്യാത്മിക പഠനശാലകള്‍ ആരംഭിക്കും. ആദ്ധ്യാത്മിക പഠനങ്ങളിലൂടെ പുതുതലമുറ വൃദ്ധ സദനങ്ങളെ കൈവിടുന്ന സ്ഥിതി സൃഷ്ടിക്കണം, ആത്മീയതയിലൂടെ മാത്രമേ ജീവിതവിജയം സാധ്യമാകു എന്നും അദ്ദേഹം പറഞ്ഞു. തന്ത്രി രാധാകൃഷ്ണന്‍, എസ്എന്‍ഡിപി യൂണിയന്‍പ്രസിഡന്റ് പി.കമലാസനന്‍, രാജേന്ദ്രന്‍പിള്ള, ദിനചന്ദ്രന്‍, സന്തോഷ്‌കുമാര്‍, അജികുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.
















