കൊട്ടാരക്കര: ഹിന്ദു ഐക്യവേദി കൊട്ടാരക്കര താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന കെ.ടി.ഭാസ്‌കരന്‍മാസ്റ്ററെ അനുസ്മരിച്ചു. ഹിന്ദു ഐക്യവേദി കൊട്ടാരക്കര താലൂക്ക് പ്രസിഡന്റ് അഭിലാഷ് വല്ലാരിയില്‍ അദ്ധ്യക്ഷത വഹിച്ചു.
കെപിഎംഎസ് സംസ്ഥാന എക്‌സിക്യൂട്ടീവംഗം കോട്ടാത്തല സുരേഷ് അനുസ്മരണപ്രഭാഷണം നടത്തി. വെളിയം വാസുപിള്ള, ചിതറ രാജീവ്, മധുസൂദനന്‍പിള്ള, വിനീന്ദ്രകുമാര്‍, രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
















