പത്തനാപുരം: ലഹരി ഉപയോഗം ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു. മാതൃഭൂമി പത്തനാപുരം ലേഖകന്‍ ബി. ഗോപകുമാറിനാണ് മര്‍ദ്ദനമേറ്റത്. ജനതാ ജങ്ഷനിലുള്ള ഓഫീസിന്റെ സമീപത്ത് കോളജ് വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ കുറേ നാളുകളായി ലഹരി ഉപയോഗകേന്ദ്രമാക്കി മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം ഇവിടെ വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിക്കുകയും ബഹളം വയ്‌ക്കുകയും ചെയ്തതിനെ ചോദ്യം ചെയ്ത ഗോപകുമാറിനെ കയ്യേറ്റം ചെയ്യുകയിരുന്നു. അക്രമത്തില്‍ പരിക്കേറ്റ ഗോപകുമാര്‍ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പത്തനാപുരം പോലീസ് കേസെടുത്തു.
















