കടുത്തുരുത്തി: കടുത്തുരുത്തി മാര്‍ക്കറ്റ് റോഡില്‍ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഏതാനും ദിവസമായി ഉപേക്ഷിപ്പിക്കപ്പെട്ട നിലയില്‍ കാര്‍ കിടക്കുന്നതായ വിവരം നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് കടുത്തുരുത്തി പോലീസ് പരിശോധന നടത്തി കസ്റ്റഡിയിലെടുത്തു. കാറിനുള്ളില്‍ കയ്യുറ, അരിവാള്‍, ഡ്രില്ലിംഗ് മെഷീന് എന്നിവ കണ്ടെത്തി. ഫോറന്‍സിക് വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തി അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് കടുത്തുരുത്തി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: