Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ അനുവദിക്കില്ല; പ്രക്ഷോഭം ശക്തമാക്കുമെന്ന് സ്‌കൂള്‍ സംരക്ഷണ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2016, 11:39 am IST
inKozhikode

കോഴിക്കോട്: മലാപ്പറമ്പ് എയുപി സ്‌കൂള്‍ അടച്ചുപൂട്ടി 27 നകം റിപ്പോര്‍ട്ട് നല്‍കണമെന്ന കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുമെന്ന് സ്‌കൂള്‍ സംരക്ഷണ സമിതി. സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള കോടതി ഉത്തരവ് നടപ്പാക്കാനുള്ള അധികൃതരുടെ നീക്കം സംരക്ഷണ സമിതി ഭാരവാഹികള്‍ കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. സ്‌കൂള്‍ പൂട്ടാനെത്തിയ എഇഒ കെ.എസ്. കുസുമത്തെ ഉള്‍പ്പെടെ അദ്ധ്യാപകരും രക്ഷിതാക്കളും ഉള്‍പ്പെടെയുള്ളവര്‍ തടയുകയായിരുന്നു.

ഈ സംഭവത്തില്‍ എഇഒ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ തന്നെ തടഞ്ഞെന്നും പ്രതിഷേധത്തെ തുടര്‍ന്ന് തനിക്ക് സ്‌കൂള്‍ പൂട്ടാനാവാതെ തിരിച്ചു പോരേണ്ടിവന്നതായും കാട്ടിയാണ് ഇവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഹൈക്കോടതി ഉത്തരവ് പ്രകാരം സ്‌കൂള്‍ പൂട്ടാനും കോടതിയില്‍ സമര്‍പ്പിക്കുന്നതിനായി രേഖകള്‍ എടുക്കുന്നതിനുമാണ് എഇഒ എത്തിയിരുന്നത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ക്ക് മടങ്ങേണ്ടിവന്നു. ഇക്കാര്യങ്ങള്‍ കോടതിയെ ബോധിപ്പിക്കാനാണ് എഇഒ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിനെത്തുടര്‍ന്ന് 27 നകം സ്‌കൂള്‍ അടച്ചുപൂട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്നും സ്‌കൂള്‍ പൂട്ടാന്‍ അധികൃതര്‍ എത്തുമെന്ന് സംരക്ഷണ സമിതിയ്‌ക്ക് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ എത്ര സജ്ജരായി അധികൃതരെത്തിയാലും സര്‍വ്വ ശക്തിയുമുപയോഗിച്ച് പ്രതിരോധിക്കാന്‍ തന്നെയാണ് സംരക്ഷണ സമിതിയുടെ തീരുമാനം. സ്‌കൂള്‍ പൂട്ടാനായി ഡിപിഐ നല്‍കിയ അന്യായമായ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യമാണ് സ്‌കൂള്‍ സംരക്ഷണസമിതി മുന്നോട്ട് വയ്‌ക്കുന്നത്. നിരവധി സംഘടനകള്‍ സമിതിയ്‌ക്ക് പിന്തുണയുമായി രംഗത്തുണ്ട്. സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുവരെ സമരം തുടരാനാണ് സമിതിയുടെ തീരുമാനമെന്ന് സമിതി ചെയര്‍മാന്‍ ഭാസി മലാപ്പറമ്പ് പറഞ്ഞു.

സ്‌കൂള്‍ പൂട്ടാനുള്ള കോടതി ഉത്തരവ് നടപ്പാക്കാനുള്ള അധികൃതരുടെ നീക്കം കഴിഞ്ഞ ദിവസം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മധ്യവേനല്‍ അവധിക്കാലത്ത് മാനേജര്‍ സ്‌കൂള്‍ കെട്ടിടം പൊളിച്ചുമാറ്റിയത് വലിയ വിവാദത്തിന് കാരണമായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ദിവസങ്ങള്‍ക്കകം പുതിയ കെട്ടിടം നിര്‍മ്മിച്ചു നല്‍കുകയായിരുന്നു.

സ്‌കൂള്‍ പൂട്ടാനായി ഡിപിഐ നല്‍കിയ അന്യായമായ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവുമായി സ്‌കൂള്‍ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജനകീയ പ്രതിരോധ സമരം 48 ദിവസം പിന്നിട്ടു. ഇന്നലെ നടന്ന സമരം കെ. സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ജ്ഞാന പ്രകാശ് അധ്യക്ഷത വഹിച്ചു. എം.ടി. സന്തോഷ് കുമാര്‍, പി.പി. ഷാജു, രജീഷ് മലാപ്പറമ്പ് സംസാരിച്ചു.

ജനുവരി 18ന് ഇറക്കിയ ഹൈക്കോടതി ഉത്തരവില്‍ മാര്‍ച്ച് 31ന് മുമ്പ് മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടണമെന്നാണ് പറയുന്നത്. മാര്‍ച്ച് 31 കഴിഞ്ഞിട്ടും സ്‌കൂള്‍ അടച്ചുപൂട്ടാത്ത സാഹ ചര്യത്തിലാണ് മൂന്ന് ദിവസത്തിനകം ഹൈക്കോടതി ഉത്തരവ് നടപ്പാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കോഴിക്കോട് എഇഒയ്‌ക്ക് കത്ത് അയച്ചത്. എന്നാല്‍ വിദ്യാലയം സംരക്ഷിക്കാന്‍ ശക്തമായ പോരാട്ടം തുടരാന്‍ തന്നെയാണ് മലാപ്പറമ്പ് എയുപി സ്‌കൂള്‍ സംരക്ഷണ സമിതിയുടെ തീരുമാനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

Kerala

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

World

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

Article

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

Entertainment

സിനിമയുടെ ആഘോഷവുമായി JioStar

പുതിയ വാര്‍ത്തകള്‍

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

മോഹന വള്ളി പൂർത്തിയായി

രാഷസവേട്ട ആരംഭം കുറിച്ചു

ഒറ്റ ഫ്രെയിമിൽ രാജ്യത്തിന്റെ അഭിമാനങ്ങൾ ; ഏകതാ പ്രതിമ സന്ദർശിച്ച് നടൻ മമ്മൂട്ടി

നിവിൻ പോളി- റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ 1 ന് ആഗോള റിലീസ്

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

കർണ്ണനായി രാഘവ ലോറൻസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.