Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ വീണ്ടും കണ്ണീരിലേക്കോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2016, 07:04 pm IST
in Kannur

പാനൂര്‍: കണ്ണൂര്‍ വീണ്ടും കണ്ണീരിലേക്കോ? ജില്ലയിലെ സമാധാനകാംക്ഷികളായ ജനതയില്‍ നിന്നുയരുന്ന ചോദ്യമാണിത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും നിലവിളികള്‍ ഉയരുകയാണ്. പിണറായി പുത്തന്‍ങ്കണ്ടത്ത് എല്‍ഡിഎഫ് ആഹ്ലാദപ്രകടനത്തിനിടെ വാഹനംകയറി മരിച്ച സിപിഎമ്മുകാരനായ രവീന്ദ്രന്‍ എന്നയാളുടെ മരണത്തെ തുടര്‍ന്ന് പ്രദേശത്ത് സിപിഎം ഭീകരത അരങ്ങുവാണു. എല്‍ഡിഎഫ് വരും എല്ലാം ശരിയാവുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചവര്‍ക്ക് തങ്ങളുടെ വീടും വീട്ടുപകരണങ്ങളും വാഹനങ്ങളും തല്ലിതകര്‍ക്കുന്നതായിരുന്നു കാണാന്‍ സാധിച്ചത്. ഭയവിഹ്വലരായ പിഞ്ചുകുട്ടികള്‍, കണ്ണീര്‍പൊഴിച്ച് അമ്മമാരും, സഹോദരികളും. വീടുവിട്ട് പുറത്തു പോകാന്‍ സാധിക്കാതെ ഗൃഹനാഥന്‍മാര്‍. ഒരു പ്രദേശത്തെ പൂര്‍ണ്ണമായും പട്ടിണിയിലും പരിവട്ടത്തിലേക്കും തളളിവിട്ടിരിക്കുന്ന രാഷ്‌ട്രീയഭീകരത താണ്ഡവമാടുന്നത് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന പിണറായി വിജയന്റെ സ്വന്തം നാട്ടിലാണ്. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരായതിനാല്‍ എന്നും പീഢനം അനുഭവിക്കാന്‍ വിധിക്കപ്പെട്ട നിരാലംബരായ ഒരുകൂട്ടമാളുകള്‍. ഇവരില്‍ പിണറായി വിജയന്റെ ബന്ധുക്കളും ഉള്‍പ്പെടുന്നു. ഇവിടെ ബന്ധങ്ങള്‍ക്കൊന്നും സിപിഎം ക്രിമിനല്‍ സംഘം വിലകല്‍പ്പിക്കാറില്ല. ആഹ്ലാദപ്രകടനം അതിരുവിട്ട് നിയന്ത്രാണതീതമായി അപകടം സംഭവിച്ച് മരണപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകന്റെ പേരില്‍ ആര്‍എസ്എസ് കൊലപാതകമെന്ന് ആക്രോശിച്ച് ഒരു ഗ്രാമത്തില്‍ ഐസിസ് ഭീകരരെ തോല്‍പ്പിക്കുന്ന ക്രൂരത കാണിച്ച ഇവര്‍ മനുഷ്യവര്‍ഗമാണോയെന്ന ചോദ്യമാണ് ഇരകളായവര്‍ക്കുളളത്. സമാധാനവും, വികസനവും, പുരോഗതിയും പ്രഖ്യാപിച്ച നിയുക്ത മുഖ്യമന്ത്രിയുടെ നാട്ടിലെ ദുരവസ്ഥ ആരെയും കണ്ണീരണിയിക്കും. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ്, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി തുടങ്ങി നിരവധി നേതാക്കള്‍ പിണറായിയില്‍ അക്രമിക്കപ്പെട്ട വീടുകളിലെത്തി വീട്ടുകാരെ സമാശ്വസിപ്പിച്ചു. പതിനഞ്ചോളം വീടുകള്‍ അക്രമികള്‍ പൂര്‍ണ്ണമായും തകര്‍ത്തു. നിരവധി വാഹനങ്ങള്‍ കത്തിച്ചു. സ്ത്രീകളെ അപമാനിച്ചു. എല്ലാം ചെയ്തിട്ടും പോലീസ് ഈ രാവണന്‍കോട്ടയിലെ അക്രമികള്‍ക്കൊപ്പം ചേര്‍ന്നുനിന്നു. പുതിയ ഭരണത്തിനു ഐക്യദാര്‍ഢ്യമേകാനുളള അവസരം പ്രയോജനപ്പെടുത്തുകയായിരുന്നു കതിരൂര്‍, കൂത്തുപറമ്പ് പോലീസ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍. അക്രമിക്കപ്പെട്ടവര്‍ക്ക് പൂര്‍ണ്ണപിന്തുണയും സഹായവും ഉറപ്പുനല്‍കി കുമ്മനം രാജശേഖരന്‍ സിപിഎം അക്രമത്തെ എന്തുവിലകൊടുത്തും നേരിടുമെന്ന് പ്രഖ്യാപിച്ചു. രാഷ്‌ട്രീയ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന പ്രദേശത്തുകാര്‍ക്കൊപ്പം രാജ്യത്തെ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരും ഉണ്ടാവുമെന്നും അറിയിച്ചു. ഭരണം ലഭിച്ചതിന്റെ അഹന്തയില്‍ അക്രമം നടത്തുന്നവര്‍ ജില്ലയില്‍ സൈ്വര്യജീവിതത്തിന് ഭീഷണിയാവുകയാണ്. തലശേരി, മട്ടന്നൂര്‍, കണ്ണൂര്‍, അഴീക്കോട്, കൂത്തുപറമ്പ്, കല്ല്യാശേരി, പയ്യന്നൂര്‍ നിയോജക മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം സിപിഎം ആസൂത്രിതമായി അക്രമം അഴിച്ചു വിടുകയായിരുന്നു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് വിജയത്തെ കാണാതെ തങ്ങളുടെ തിണ്ണമിടുക്കിന്റെ ഫലമാണ് തിരഞ്ഞെടുപ്പിലുണ്ടായതെന്ന മൗഢ്യധാരണയിലാണ് ജില്ലയിലെ സിപിഎം നേതൃത്വം. കതിരൂര്‍ മനോജിന്റെ കൊലപാതകത്തിലെ മുഖ്യസൂത്രധാരനായ പി.ജയരാജനെ നാടുകടത്തിയ കോടതിയെ വെല്ലുവിളിച്ച്് ജയരാജന് സ്വീകരണം നല്‍കുന്ന പ്രവണതയാണ് സിപിഎം ജില്ലാനേതൃത്വം കൈക്കൊള്ളുന്നത്. ഇത് ഭൂഷണമാണോയെന്ന് സമൂഹം ചിന്തിക്കേണ്ടതുണ്ട്. സമാധാനമാണ് എല്ലാം ശരിയാവാന്‍ നല്ലതെന്ന ബോധ്യം സിപിഎം നേതൃത്വം അണികളെ പറഞ്ഞ് മനസിലാക്കിക്കൊടുത്താല്‍ തന്നെ ഇവിടെ എല്ലാം ശരിയാവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.