നരസിംഹറാവു മന്ത്രിസഭയിലെ കേന്ദ്രമന്ത്രിമാരായിരുന്നല്ലോ സോണിയയുടെ മന്‍മോഹന്‍സിങ്ങും ‘ആദര്‍ശം’ ആന്റണിയും. അഴിമതിപ്പണംകൊണ്ട് രാഷ്‌ട്രീയ അമ്മാനമാടിയാണ് നരസിംഹറാവു കോണ്‍ഗ്രസിന്റെ യുപിഎ ഭരണം കൊണ്ടുനടന്നത്. മാണിയും കോണിയും ലാലുവും മുലായവും കരുണാനിധി കുടുംബവും കിട്ടാവുന്നതൊക്കെ കീശയിലാക്കി തടിച്ചുകൊഴുത്തു. പിന്നീട് പ്രധാനമന്ത്രിയായ മന്‍മോഹന്‍ കാഴ്ചവെച്ച പാവക്കൂത്ത് ഇതേ തന്ത്രം പയറ്റുന്നതുകണ്ട് കമ്മ്യൂണിസ്റ്റുകളും വാലാട്ടി ചുറ്റിപ്പറ്റി നിന്നു.
അമേരിക്കന്‍ ബൂര്‍ഷ്വയായി കൊട്ടിഘോഷിച്ച് മന്‍മോഹനെ താറടിച്ചു നടന്ന കമ്മ്യൂണിസ്റ്റുകള്‍ അതേയാളെ താങ്ങിനിര്‍ത്താന്‍ പല അടവുകളും നടത്തിപ്പോന്നു. ബിജെപിയെന്നും ഹിന്ദു ഭീകരതയെന്നുമൊക്കെ ഉമ്മാക്കി കാട്ടി അഴിമതിയുടെ ലാവണങ്ങള്‍ നുണഞ്ഞുകൊണ്ട് ഇടതുപക്ഷങ്ങള്‍ മന്‍മോഹനെ താങ്ങിനില്‍ക്കുമ്പോഴാണ്, നശിച്ച കുരുക്കില്‍ കാരാട്ട് പെട്ടത്. ‘അത് അമേരിക്കന്‍ തീറ്റ’ വേണോ അതോ ‘അമേരിക്കന്‍ വിരുദ്ധ പുത്തന്‍ തീറ്റ’ വേണോയെന്നായിരുന്നു. പുത്തന്‍ തീറ്റയുടെ ഖജനാവു കണ്ടപ്പോള്‍ ഇടതുപക്ഷത്തിന്റെ കേന്ദ്രവും കേരളവും അതിന്റെ ആരാധകരായി.
കാരാട്ട് പുറത്തുചാടിയത് ഇഷ്ടപ്പെടാത്ത യെച്ചൂരി പാര്‍ട്ടിയെ അമേരിക്കന്‍ തീറ്റക്ക് ‘മമത’യുടെ ചെലവില്‍ വിറ്റഴിച്ചു. കേരളത്തില്‍ അമേരിക്കന്‍ വിരുദ്ധ തീറ്റയാണ് മെച്ചമെന്ന് പറഞ്ഞ് അവരെ പാവങ്ങളുടെ പടത്തലവന്മാരാക്കി.
സിപിഐ-കോണ്‍ഗ്രസ് ബാന്ധവത്തില്‍ കാമ്പസുകളില്‍ ദേശവിരുദ്ധ ശക്തികളുടെ അഴിഞ്ഞാട്ടം അരങ്ങേറിയപ്പോള്‍, സിപിഎം അത് താങ്ങാന്‍ നിര്‍ബന്ധിതമായി. കേരളത്തെ കശ്മീരാക്കുന്ന ഇടതുപക്ഷ തീവ്രവാദി-മതംമാറ്റ ലോബി കൂട്ടുകെട്ടിനെ എതിര്‍ത്ത് അമിത്ഷായുടെയും മോദിയുടെയും കുമ്മനത്തിന്റെയും പ്രചാരണം അരങ്ങേറിയപ്പോള്‍ കള്ളനുകഞ്ഞിവെച്ചവര്‍ പറഞ്ഞു,ബിജെപിയെ നിയമസഭ കാണിക്കില്ലെന്ന്. ഇപ്പോളെന്തായി?
സി.എല്‍.എന്‍ സ്വാമി ചേലക്കര
















