പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജ്യതന്ത്രജ്ഞതയും വിദേശരാജ്യങ്ങളുമായുളള സഹകരണ മനോഭാവവും ആണ് ഇറാനുമായുള്ള കരാറുകളിലൂടെ ഭാരതീയര്‍ക്ക് ദര്‍ശിക്കാന്‍ കഴിയുന്നത്. ഇക്കാര്യങ്ങളില്‍ മുന്‍കാലങ്ങളില്‍ ഭരിച്ച കോണ്‍ഗ്രസ് അമ്പേ പരാജയമായിരുന്നു. ഭാരതത്തിനെതിരെ ചൈനയും പാകിസ്ഥാനും നടത്തുന്ന ഗൂഢപദ്ധതികളെ തകര്‍ക്കാനുള്ള നരേന്ദ്രമോദിയുടെ ദീര്‍ഘവീക്ഷണമാണ് ഈ കരാര്‍.
ഇതില്‍ ഭാരതീയര്‍ക്ക് അഭിമാനിക്കാം. കമ്യൂണിസ്റ്റ് രാജ്യമെന്ന ഒറ്റക്കാരണത്താല്‍ ചൈനയെ സ്‌നേഹിക്കുകയും പാകിസ്ഥാന്‍ വളര്‍ത്തി കൊണ്ടുവരുന്ന ജിഹാദികള്‍ക്കുവേണ്ടി ഈങ്ക്വിലാബ് വിളിച്ച കനയ്യ കുമാറിനെപ്പോലുള്ളവരെ പിന്തുണയ്‌ക്കുന്ന കേരളത്തിലെ മാര്‍ക്‌സിസ്റ്റുകാരെ ഇനിയെങ്കിലും കണ്ണുതുറക്കൂ ചിന്തിക്കൂ. ബിജെപി നിങ്ങളുടെ ശത്രുവല്ല. ഭാരതത്തിലെ ജനങ്ങള്‍ എത്രത്തോളം ചിന്തിക്കുന്നുവോ എത്രത്തോളം മനസ്സിലാക്കുന്നുവോ അവിടെയാണ് ബിജെപി വളരുന്നത്. മുസ്ലിം രാഷ്‌ട്രങ്ങള്‍ ഭാരതവുമായി സഹകരിക്കുമ്പോള്‍ ഭാരതത്തിനകത്തും മുസ്ലിങ്ങള്‍ സുരക്ഷിതരാണ്. മതേതരത്വമെന്നാല്‍ മതങ്ങളെല്ലാം കൂടിയുള്ള സഹകരണമുള്ള രാജ്യമെന്നും അര്‍ത്ഥമുണ്ട്.
പ്രസൂണ്‍ സണ്‍
ദീര്‍ഘവീക്ഷണമുള്ള കാഴ്‌ച്ചപ്പാടില്‍ ഉടലെടുത്ത തീരുമാനവും കരാറും. വളരെ നല്ല ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ചബാര്‍ തുറമുഖം: ഇരുരാജ്യങ്ങളും തമ്മില്‍ കരാറില്‍ ഒപ്പിട്ടു. തന്ത്രപ്രധാനമായ ഇറാനിലെ ചബാര്‍ തുറമുഖം വികസിപ്പിക്കാന്‍ ഭാരതം-ഇറാന്‍ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാന്‍ പ്രസിഡണ്ട് റൂഹാനിയും നടത്തിയ കൂടിക്കാഴ്‌ച്ചയിലാണ് തീരുമാനമായത്.
നൗഷാദ് പൊക്കാളത്ത്
















