Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പിണറായിയിലെ അക്രമത്തിന് ആഹ്വാനം ചെയ്തത് നിയുക്ത മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2016, 11:02 pm IST
inKannur

കണ്ണൂര്‍: പിണറായിയില്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ അക്രമത്തിന് ആഹ്വാനം ചെയ്തത് നിയുക്തമുഖ്യമന്ത്രി പിണറായി വിജയനെന്ന് വ്യക്തം. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം ലഭിക്കുകയും പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുമെന്ന് വ്യക്തമാവുകയും ചെയ്തതോടെയാണ് പിണറായിയില്‍ സിപിഎം ഗുണ്ടാസംഘങ്ങള്‍ സംഹാരതാണ്ഡവത്തിനിറങ്ങിയത്.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം സിപിഎമ്മുകാരന്‍ ആഹ്ലാദപ്രകടനത്തിനിടയില്‍ വാഹനമിടിച്ച് മരിച്ചത് കാരണമാക്കിയാണ് സിപിഎം സംഘങ്ങള്‍ കഴിഞ്ഞദിവസം പിണറായിയില്‍ വ്യാപകമായ അക്രമം നടത്തിയത്. പിണറായി വിജയന്‍ ജയിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നടന്ന പ്രകടനത്തിലെ വാഹനത്തില്‍ സൂക്ഷിച്ച ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് ഭയന്നോടിയ സിപിഎം അനുഭാവിയായ രവീന്ദ്രന്‍ എന്നയാളാണ് വാഹനമിടിച്ച് മരിച്ചത്. ഈ സംഭവം ആര്‍എസ്എസ് ബോംബേറാണെന്നും അക്രമമാണെന്നുമുള്ള പെരുംനുണ ആദ്യംതന്നെ തട്ടിവിട്ടത് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയായിരുന്നു. ഈ പ്രസ്താവനയെ തുടര്‍ന്നാണ് പിണറായിയില്‍ അഴിഞ്ഞാട്ടം അരങ്ങേറിയത്. ആയുധങ്ങള്‍ കരുതിവെച്ചുള്ള പ്രകടനത്തിനിടയില്‍ ഉഗ്രശേഷിയുള്ള ബോംബ് പൊട്ടിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി അനുഭാവി തന്നെ അപകടത്തില്‍ മരിച്ചതെന്ന സത്യം ബോധപൂര്‍വ്വം മറച്ചുവെക്കുകയായിരുന്നു. എന്നാല്‍ ഈ സംഭവം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ അക്രമിക്കാനും അവരുടെ വീടുകള്‍ തകര്‍ക്കാനുമുള്ള അവസരമാക്കി മുതലെടുക്കാന്‍ പിണറായി വിജയന്റെ പ്രസ്താവന സിപിഎം അക്രമിസംഘം അതേപടി കൈക്കൊള്ളുകയായിരുന്നു.

വീടുകളില്‍ സംഘംചേര്‍ന്നെത്തിയ അക്രമിസംഘം സ്ത്രീകളെ മാത്രമല്ല, കുട്ടികളെപ്പോലും വെറുതെ വിട്ടില്ല. പാഠപുസ്തകങ്ങളും സ്‌കൂള്‍ ബാഗുകള്‍ പോലും അഗ്നിക്കിരയാക്കുകയും വീട്ടുകിണറ്റിലെറിയുകയും ചെയ്തു. സര്‍വ്വസന്നാഹങ്ങളോടെ എത്തിയ സിപിഎം സംഘമാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പിണറായിയിലെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരും അനുഭാവികളുമായവരുടെ പതിനഞ്ചോളം വീടുകളില്‍ അക്രമതാണ്ഡവമാടിയത്.

എതിര്‍ രാഷ്‌ട്രീയ പ്രവര്‍ത്തകരെ വെച്ചുപൊറുപ്പിക്കാന്‍ കൂട്ടാക്കാത്ത സിപിഎം അസഹിഷ്ണുതയുടെ സിരാകേന്ദ്രമാണ് പിണറായി എന്ന കാര്യം വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഉയര്‍ന്നുവന്നതാണ്. സിപിഎമ്മിന്റെ ഏകാധിപത്യത്തിനെതിരെ സ്വന്തം നിലപാട് വ്യക്തമാക്കിയതിന് പിണറായിയിലും സമീപപ്രദേശങ്ങളിലുമുള്ള ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരും അനുഭാവികളും ഇതേവരെ അനുഭവിച്ചതും ഇപ്പോള്‍ അനുഭവിക്കുന്നതും കൊടിയ ദുരിതങ്ങളാണ്. ആര്‍എസ്എസ് പ്രവര്‍ത്തകനായ പിണറായിക്കടുത്ത വെണ്ടുട്ടായി ചന്ദ്രനെ സിപിഎം സംഘം താലിബാനെയും വെല്ലുന്നരീതിയില്‍ തലയറുത്താണ് കൊലപ്പെടുത്തിയത്. പിണറായിയിലും ചുറ്റു പ്രദേശങ്ങളിലും സിപിഎമ്മിന്റെ ക്രിമിനല്‍വല്‍ക്കരണത്തിന് നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണയാണ് നാളിതുവരെ ലഭിച്ചത്. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ അക്രമിച്ചൊതുക്കുന്നതും അവരുടെ വീടുകളും വസ്തുതകളും തകര്‍ത്ത് നാമാവശേഷമാക്കുന്നതും പിണറായിയിലെ സിപിഎം സംഘത്തിന്റെ പ്രധാന പാര്‍ട്ടി പരിപാടിയാണ്.

പിണറായി വിജയന് ഇടിപ്പടങ്ങളാണ് ഏറ്റവും ഇഷ്ടമെന്നാണ് ഭാര്യതന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ഇടിപ്പടം ഇഷ്ടപ്പെടുന്ന വിജയന്റെ മനോധര്‍മ്മം സ്വന്തം പാര്‍ട്ടി അണികള്‍ക്കാണ് നല്ലതുപോലെ അറിയാവുന്നത്. അക്രമം ജീവിതചര്യയും പാര്‍ട്ടി പരിപാടിയുമാക്കിയവര്‍ക്ക് ഇതിനുള്ള ലൈസന്‍സായിട്ടാണ് തെരഞ്ഞെടുപ്പ് വിജയവും പിണറായി വിജയന്റെ മുഖ്യമന്ത്രിസ്ഥാനവും കണക്കാക്കിയിട്ടുള്ളത്. ഇതിന്റെ സാക്ഷ്യപത്രമാണ് സിപിഎമ്മുകാര്‍ പിണറായിയില്‍ നടത്തിയ പൈശാചിക അക്രമം. അക്രമത്തില്‍ നിന്ന് പാര്‍ട്ടി അണികള്‍ പിന്തിരിയണമെന്ന നിലയിലുള്ള പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഇന്നലത്തെ പ്രസ്താവന ഇതിന് അടിവരയിടുന്നതുമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

India

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

India

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

Kerala

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

പുതിയ വാര്‍ത്തകള്‍

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.