ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവില്‍ ഭീകരവാദത്തോട് അനുഭാവം കാണിക്കുന്ന നമ്പറുമായൊരു കാര്‍. കാറുടമയെ പോലീസ് അന്വേഷിച്ചു വരികയാണ്. സിറിയന്‍ ഭീകരവാദ സംഘടനയായ ഐഎസിന്റെ പേര് അക്കങ്ങളുടെ രൂപങ്ങള്‍ മാറ്റിയാണ് എഴുതിയിരിക്കുന്നത്.
യുപി 32 എച്ച്എ: 1515 എന്ന നമ്പറാണ് ചെറിയ ഭേദഗതികള്‍ വരുത്തി ഭീകരവാദ സംഘടനയുടെ പേരുപോലെ ചേര്‍ത്തിരിക്കുന്നത്. ഇതില്‍ അഞ്ച് എസ് എന്ന ഇംഗ്ലീഷ് അക്ഷരത്തിന്റെ രൂപത്തിലാക്കി മാറ്റുകയായിരുന്നു.
വെള്ളിയാഴ്‌ച്ച വൈകിട്ട് ബൈക്കില്‍ സഞ്ചരിക്കവെ രണ്ട് യുവാക്കളാണ് സംഭവം പോലീസിലും തുടര്‍ന്ന് ഫെയ്‌സ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളിലും പ്രചരിപ്പിച്ചത്. മഹാനഗറില്‍ നിര്‍ത്തിയിട്ടിരുന്ന മാരുതി എര്‍ട്ടിക കാറില്‍ ഇത്തരത്തില്‍ നമ്പര്‍ എഴുതിയിരുന്നത്.
മോട്ടോര്‍ വാഹന നിയമപ്രകാരം നമ്പര്‍ എഴുതുന്നതില്‍ മാറ്റങ്ങള്‍ വരുത്തരുതെന്നാണ് നിയമമെന്നും വാഹന ഉടമയ്‌ക്കായി തിരച്ചില്‍ തുടങ്ങിയതായും ട്രാഫിക് എഎസ്പി ഹബിബുള്‍ ഹസന്‍ അറിയിച്ചു. ഇ-സര്‍വീസുകളനുസരിച്ചുള്ള അന്വേഷണത്തില്‍ ഷബാന ബാനു എന്ന ആളുടെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
















