ലീഡ്‌സ്: ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരില്‍ ഇംഗ്ലീഷ് പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍ ആറാം സ്ഥാനത്ത്. മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ദേവിനെ പിന്തള്ളി ആന്‍ഡേഴ്‌സണ്‍. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ കുശാല്‍ സില്‍വയെ വീഴ്‌ത്തിയാണ് കപിലിന്റെ 434 എന്ന നേട്ടം ഇംഗ്ലീഷ് പേസര്‍ മറികടന്നത്.
114 ടെസ്റ്റില്‍ 213 ഇന്നിങ്‌സില്‍നിന്ന് ആന്‍ഡേഴ്‌സണിന് 438 വിക്കറ്റുണ്ട്. 227 ഇന്നിങ്‌സുകളില്‍ നിന്ന് 29.64 ശരാശരിയിലാണ് കപില്‍ 434 വിക്കറ്റ് എന്ന നേട്ടം കൈവരിച്ചത്. ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റെടുത്ത ആന്‍ഡേഴ്‌സണ്‍, രണ്ടാമത്തേതിലും വിക്കറ്റ് വേട്ട തുടരുന്നു.
ലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍, 800 വിക്കറ്റ്. ഷെയ്ന്‍ വോണ്‍ (708), അനില്‍ കുംബ്ലെ (619), ഗ്ലെന്‍ മക്ഗ്രാത്ത് (563), കോട്‌നി വാല്‍ഷ് (519) എന്നിവര്‍ ആന്‍ഡേഴ്‌സണിനു മുന്നില്‍.
















