Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മണ്ണഞ്ചേരിയില്‍ സിപിഎം അഴിഞ്ഞാടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2016, 09:20 pm IST
in Alappuzha

മണ്ണഞ്ചേരി: മണ്ണഞ്ചേരിയില്‍ സിപിഎം വ്യാപകമായി അക്രമം അഴിച്ചു വിടുന്നു. അക്രമികള്‍ക്ക് ഒത്താശ ചെയ്ത് പോലീസും. ഇവിടെ ബിജെപിക്കുണ്ടായ വോട്ടു വര്‍ദ്ധനവിലും സിപിഎം വിട്ട് നിരവധി പേര്‍ തെരഞ്ഞടുരപ്പിന് മുന്‍പ് ബിജെപിയില്‍ ചേര്‍ന്നതുമാണ് സിപിഎം അക്രമം അഴിച്ചുവിടാന്‍ കാരണം. കഴിഞ്ഞ ദിവസം സിപിഎം ആഹ്ലാദ പ്രകടനത്തിനിടെ ബിജെപി പ്രവര്‍ത്തകരെ മര്‍ദിക്കുകയും കണ്ണാര്‍കാട് കൃഷ്ണപിള്ള വായനശാല സ്വയം കല്ലെറിഞ്ഞു തകര്‍ത്തിട്ട് അത് ബിജെപിയുടെയും സംഘ പരിവാറിന്റെയും പേരില്‍ ആരോപിക്കുകയും ചെയ്തിരുന്നു.

ബിജെപിക്ക് വോട്ടു കൂടിയ മിക്ക ബൂത്തുകളിലും പ്രവര്‍ത്തകരുടെ വീട്ടില്‍ ചെന്ന് അസഭ്യം പറയുകയും ചിലരെ മര്‍ദ്ധിക്കുകയും ചെയ്തിരുന്നു. ഭരണമാറ്റം കണ്ട പോലീസും സിപിഎമ്മിന് അനുകൂലമായാണ് പ്രവര്‍ത്തിക്കുന്നത്. സിപിഎമ്മുകാരുടെ മര്‍ദ്ദനമേറ്റവരെ തന്നെ പോലീസ് സിപിഎമ്മുകാരുടെ കള്ള പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളാക്കുകയാണ്.

കഴിഞ്ഞ ദിവസം നിരവധി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും അക്രമമുണ്ടാവുകയും വീടുകള്‍ തകര്‍ക്കുകയും ചെയ്തു. അതിലും പോലീസ് ബിജെപിക്കാരെ തന്നെ പ്രതികളാക്കുന്ന സമീപനമാണ് സ്വീകരിച്ചത്. പിഎസ്‌സി പരീക്ഷക്ക് ഓണ്‍ലൈന്‍ അപേക്ഷ അയയ്‌ക്കാന്‍ ബിജെപി പ്രവര്‍ത്തകനൊപ്പം പോയ സഹോദരിയെ എസ്‌ഐ യുടെ കണ്‍മുന്നില്‍ വെച്ച് സിപിഎമ്മുകാര്‍ മുടിയില്‍ കുത്തി പിടിച്ച് മര്‍ദ്ദിച്ചിട്ടും പോലീസ് നോക്കി നില്‍ക്കുകയായിരുന്നു. ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള കള്ളപരാതികളിന്മേല്‍ നിരപരാധികളെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കുകയും സിപിഎമ്മുകാര്‍ പ്രതിയായ കേസുകളില്‍ അവരെ പിടികൂടാതെ അഴിഞ്ഞാടാന്‍ വിടുകയുമാണ് പോലീസ് ചെയ്യുന്നത്.

മണ്ണഞ്ചേരി പതിനാറാം വാര്‍ഡ് തോപ്പുവെളി രാഹുല്‍, ശ്രീജിത്ത്, അമ്പനാട്ടുകുളങ്ങര യദുകൃഷ്ണന്‍, ചിന്നത്തോപ്പുവെളി ശ്രീകുമാര്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചു. കഴിഞ്ഞ ദിവസം രാത്രി പതിനേഴാം വാര്‍ഡില്‍ പുതുവല്‍ വീട്ടില്‍ തങ്കമ്മയുടെ വീട് സിപിഎമ്മുകാര്‍ തകര്‍ത്തു. തങ്കമ്മ, മകള്‍ കുശല കുമാരി, ബന്ധുക്കളായ ഹരികൃഷ്ണന്‍, ആതിര എന്നിവരെ മര്‍ദ്ദിച്ചു. പട്ടികജാതി വിഭാഗമാണ് തങ്കമ്മ, ഇവരുടെ പരാതി പോലീസ് കീറി കളഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകനായ വിഷ്ണു ബൈക്കില്‍ പോകുമ്പോള്‍ നേതാജി ജങ്ഷനില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ച അനന്തുവിനെയും ഗണേഷിനെയും സിപിഎമ്മുകാര്‍ വളഞ്ഞിട്ടു തല്ലി. വിഷിണുവിന്റെ സഹോദരിയുടെ മൂന്നു പവന്റെ മാലയും അക്രമികള്‍ അപഹരിച്ചു.

സിപിഎമ്മുകാരായ ജയേഷ്, നിഷാന്ത്, അരുണ്‍, ആദര്‍ശ് എന്നിവരാണ് അക്രമിച്ചത്. എന്നാല്‍ കള്ളക്കേസില്‍ കുടുക്കി ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹ് സുരേഷിനെ കസ്റ്റഡിയിലെടുക്കുകയിരുന്നു പോലീസ് ചെയതത്. ഇതെത്തുടര്‍ന്ന് രോഷാകുലരായ പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടി. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി വലിയവീട് പ്രദേശത്തെ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തനം തടയാന്‍ സിപിഎം ശ്രമിക്കുകയാണ്. പോലീസും ഇപ്പോള്‍ അക്രമികള്‍ക്ക് ഒത്താശ ചെയ്യുന്നു.

ഈനില തുടര്‍ന്നാല്‍ ബിജെപിക്ക് കണ്ണുംപൂട്ടി ഇരിക്കാനാവില്ലെന്നു ബിജെപി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍ മുന്നറിയിപ്പ് നല്‍കി. പോലീസ് നീതിയുക്തമായി ഉണര്‍ന്ന പ്രവര്‍ത്തിച്ചില്ലെങ്കില്‍ മണ്ണഞ്ചേരി കലാപഭൂമിയാകുമെന്നും അതിന് ഉത്തരവാദി പോലീസും സിപിഎമ്മും ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി രഞ്ജന്‍ പൊന്നാട്, ജില്ലാ കമ്മിറ്റി അംഗം ആര്‍. ഉണ്ണികൃഷ്ണന്‍ വൈസ് പ്രസിഡന്റുമാരായ കെ.ജി. പ്രകാശന്‍, ജി. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

Kerala

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

പുതിയ വാര്‍ത്തകള്‍

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.