ന്യൂദല്‍ഹി: രാജ്യത്ത് കായിക മേഖലയില്‍ സ്തുത്യര്‍ഹമായസേവനം കാഴ്ചവച്ചിട്ടുള്ള മുന്‍കാല സ്‌പോട്‌സ് താരങ്ങള്‍ക്ക് സഹായം നല്‍കുന്ന ദേശീയ ക്ഷേമനിധി പുതുക്കി.
പുതുക്കിയ പദ്ധതി പ്രകാരം ധനസഹായം ലഭിക്കുന്നതിനുള്ളവാര്‍ഷിക വരുമാന പരിധി രണ്ട് ലക്ഷം രൂപയില്‍ നിന്ന് 4 ലക്ഷം രൂപയാക്കി ഉയര്‍ത്തി.
ധനസഹായത്തിന്റെ തോതും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് നിര്‍ദ്ധനരായ മുന്‍ കായികതാരങ്ങള്‍ക്ക് പരമാവധി 5 ലക്ഷം രൂപ വരെ ലഭിക്കും. കായികമത്സരങ്ങളിലെ പരിശീലനത്തിനിടയിലെ പരുക്ക് പറ്റുന്ന കായിക താരങ്ങള്‍ക്ക് പരമാവധി 10 ലക്ഷംരൂപ വരെ ധനസഹായം ലഭിക്കും. മരണമടഞ്ഞ കായികതാരത്തിന്റെ നിര്‍ധനാവസ്ഥയില്‍ കഴിയുന്ന കുടുംബാംഗങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെ ലഭിക്കും.
നിര്‍ധനാവസ്ഥയിലുള്ള കായികതാരത്തിന്റെയോ കുടുംബാംഗങ്ങളുടെയോ ചികിത്സയ്‌ക്കായി 10 ലക്ഷം രൂപ വരെ ലഭിക്കും. ദേശീയ കോച്ചിംഗ് ക്യാമ്പുകള്‍, ദേശീയ ടീമുകള്‍ എന്നിവയുടെ പരിശീലകര്‍, സ്‌പോട്‌സ് ഡോക്ടര്‍മാര്‍, ഫിസിയോ തെറോപിസ്റ്റുകള്‍ തുടങ്ങിയവര്‍ക്ക് 2 ലക്ഷം രൂപയില്‍കവിയാത്ത ധനസഹായം ലഭിക്കും.
















