കൊച്ചി: ദുൽഖർ സൽമാൻ നായകനായി അഭിനയിക്കുന്ന ‘കമ്മട്ടിപ്പാടം’ത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു. അൻവർ അലിയുടേയും ദിലീപ് കെ.ജിയുടേയും വരികൾക്ക് കെ.ജോൺ പി. വർക്കി, വിനായകൻ എന്നിവർ സംഗീതം നൽകിയിരിക്കുന്നു.
മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ Muzik247 (മ്യൂസിക്247) ആണ് ഗാനങ്ങള്‍ പ്രേക്ഷകരില്‍ എത്തിച്ചിരിക്കുന്നത്. അനൂപ് മോഹന്‍ദാസ്, കാര്‍ത്തിക്, സുനില്‍ മത്തായി, സാവ്യോ ലോസ് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.
രാജീവ് രവി കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കമ്മട്ടിപ്പാടം’ ഒരു ആക്ഷൻ സിനിമയാണ്. ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ വിനായകൻ, വിനയ് ഫോർട്ട്, ഷൈൻ ടോം ചാക്കോ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. പുതുമുഖം ഷോൺ റോമിയാണ് നായിക.
പാട്ടുകൾ കേൾക്കാൻ:
സൂരജ് വെഞ്ഞാറമൂട്, സൗബിന് ഷാഹിര്‍, അലെൻ സിയെർ, അനിൽ നെടുമങ്ങാട്, മണികണ്ഠൻ, പി. ബാലചന്ദ്രൻ, ചെമ്പിൽ അശോകൻ, അമൽദ ലിസ്, മുത്തുമണി സോമസുന്ദരൻ, രസിക ദുഗ്ഗൽ, മഞ്ജു പത്രോസ് തുടങ്ങിയവരും താരനിരയിൽ അണിനിരക്കുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി. ബാലചന്ദ്രനാണ്. ഛായാഗ്രഹണം മധു നീലകണ്ഠനും ചിത്രസംയോജനം ബി. അജിത്കുമാറുമാണ് നിർവഹിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: