ചെന്നൈ: തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളില്‍ കനത്തമഴയ്‌ക്കും ചുഴലിക്കാറ്റിനും സാധ്യത. അടുത്ത 48 മണിക്കൂറിനുള്ളില്‍ തീരദേശങ്ങളില്‍ കടല്‍ക്ഷോഭത്തിനു സാധ്യതയുള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്ര ത പാലിക്കാനും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം 90 കിലോമീറ്റര്‍ ദൂരെ ചെന്നൈ തീരത്തേക്ക് മാറി ശക്തിപ്രാപിച്ചതിനാല്‍ വടക്ക്- വടക്കുകിഴക്കന്‍ തീര പ്രദേശങ്ങളില്‍ 48 മണിക്കൂറിനുള്ളില്‍ കനത്ത മഴ അനുഭവപ്പെടാനാണ് സാധ്യത. കൂടാതെ തീരപ്രദേശങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 55 മുതല്‍ 65 കിലോമീറ്റര്‍ വേഗത വരെ അനുഭവപ്പെടാനും സാധ്യതയുണ്ട്. ഈ സമയത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് തീരപ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി ഉന്നതതല സംഘത്തെ തമിഴ്‌നാട് സര്‍ ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.
















