വാഷിങ്ടണ്‍: കയ്യില്‍ കടിച്ച് തൂങ്ങിയ സ്രാവുമായി യുവതി ആശുപത്രിയില്‍ ചികിത്സ തേടി എത്തി. നീന്തുന്നതിനിടെയാണ് രണ്ട് അടി നീളമുളള കുഞ്ഞ് സ്രാവ് ഇവരുടെ കയ്യില്‍ കടിച്ചത്. വിടുവിക്കാനുളള എല്ലാ ശ്രമങ്ങളും വിഫലമായി. അമേരിക്കയിലെ ബൊകാ റാട്ടോണ്‍ കടല്‍ത്തീരത്താണ് സംഭവം.
ഇരുപത്തിമൂന്നുകാരിയായ യുവതിയുടെ വലതു കയ്യിലെ കൈമുട്ടിന് താഴെയാണ് സ്രാവ് കടിച്ചത്. ചത്തിട്ടും കടിവിടാന്‍ സ്രാവിന് ഭാവമുണ്ടായില്ല. ചെറുതായി ശ്വാസമെടുക്കുന്നുണ്ടായിരുന്നെങ്കിലും എന്തിലോ തടഞ്ഞ പോലെയാണ് സ്രാവ് കിടന്നത്.
ഏറെനേരം കൈ സ്രാവിന്റെ വായ്‌ക്കുളളിലായിരുന്നെങ്കിലും യുവതി അതീവ ശാന്തയായിരുന്നെന്ന് കടല്‍ത്തീരത്തെ രക്ഷസേനയുടെ വക്താവ് പറഞ്ഞു. മുറിവില്‍ നിന്ന് ചെറിയ തോതില്‍ ചോരവാര്‍ന്നു.
സ്രാവിനെ വിടാതെ പിന്തുടര്‍ന്നതാണ് പ്രശ്‌നത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അമേരിക്കന്‍ തീരങ്ങളില്‍ സാധാരണ കാണുന്ന ഇനമാണ് നഴ്‌സ് സ്രാവുകള്‍. ഇവ പതിനാല് അടിവരെ വളരാറുണ്ട്. മറ്റ് സ്രാവുകളെ അപേക്ഷിച്ച് ഇവയുടെ ചലനം വളരെ മന്ദഗതിയിലാണ്. കടലോരത്ത് അനക്കമില്ലാതെയും ഇവ കിടക്കുന്നത് കാണാം. ഇവയുടെ നേര്‍ക്ക് ആക്രമണമുണ്ടായാല്‍ പ്രതിരോധത്തിനായി ഇവയും തിരിച്ച് ആക്രമിക്കാറുണ്ട്.
















