ലണ്ടന്‍: ലീഗ് മാനേജേഴ്‌സ് അസോസിയേഷന്റെ (എല്‍എംഎ) ഈ വര്‍ഷത്തെ ഏറ്റവും മികച്ച പരിശീലകനുള്ള പുരസ്‌കാരം ലീസസ്റ്റര്‍ പരിശീലകന്‍ ക്ലോഡിയോ റാനിയേരിക്ക്. ചരിത്രത്തിലാദ്യമായി ലീസസ്റ്ററിന് പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊടുത്തതാണ് ക്ലോഡിയോ റാനിയേരിക്ക് മികച്ച പരിശീലകനുള്ള പുരസ്‌കാരം നേടിക്കൊടുത്തത്.
എല്‍എംഎയുടെ പുരസ്‌കാരം നേടുന്ന ബ്രിട്ടീഷുകാരനല്ലാത്ത രണ്ടാമത്തെ പരിശീലകനാണ് റാനിയേരി. നേരത്തെ ആഴ്‌സണലിന്റെ ഫ്രഞ്ചുകാരനായ ആഴ്‌സന്‍ വെങ്ങര്‍ക്കും പുരസ്‌കാരം ലഭിച്ചിരുന്നു. 2002, 2004 വര്‍ഷങ്ങളിലാണ് ആഴ്‌സന്‍ വെങ്ങര്‍ക്ക് ഈ ബഹുമതി ലഭിച്ചത്.
റാനിയേരിക്ക് ഈ മാസം ലഭിക്കുന്ന മൂന്നാമത്തെ പുരസ്‌കാരമാണിത്. കഴിഞ്ഞ മാസം ഇറ്റലിയിലെ മികച്ച പരിശീലകനായി റാനിയേരിയെ തെരഞ്ഞെടുത്തിരുന്നു.
30 വര്‍ഷത്തെ കോച്ചിങ് കരിയറില്‍ 16 ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ചെല്‍സി, റോമ, ജുവന്റസ്, അത്‌ലറ്റിക്കോ മാഡ്രിഡ്, ഇന്റര്‍മിലാന്‍, വലന്‍സിയ, നാപ്പോളി, ഫിയോറന്റീന, പാര്‍മ എന്നീ ക്ലബ്ബുകളുടെയും മൊണാക്കോ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളുടെയും പരിശീലകനായ ശേഷമാണ് റാനിയേരി കഴിഞ്ഞ വര്‍ഷം ലീസസ്റ്ററിലെത്തിയത്.സ് ഇലവന്‍ പഞ്ചാബുമായാണ് റോയല്‍ ചലഞ്ചേഴ്‌സിന്റെ അടുത്ത മത്സരം.
















