ഛത്തീസ്ഗഢ്: നിയമവിരുദ്ധ നക്‌സല്‍ സംഘടനയായ സിപിഐ മാവോയിസ്റ്റിനുള്ള നിരോധനം ഛത്തീസ്ഗഢ് ബിജെപി സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്കുകൂടി നീട്ടി. സംഘടയ്‌ക്ക് 2006 ലാണ് ആദ്യമായി നിരോധനം ഏര്‍പ്പെടുത്തിയത്. അന്നു മുതല്‍ ഓരോ വര്‍ഷവും നിരോധനം സര്‍ക്കാര്‍ നീട്ടിക്കൊണ്ടിരിക്കുകയാണ്.
സിപിഐ മാവോയിസ്റ്റിന്റെ മുന്‍നിര സംഘടനകളായ ദണ്ഡകാരണ്യ ആദിവാസികിസാന്‍ മസ്ദൂര്‍ സംഘ്, ക്രാന്തികാരി ആദിവാസി മഹിളാ സംഘ്, ക്രാന്തികാരി ആദിവാസി ബാലക് സംഘ്, ക്രാന്തികാരി കിസാന്‍ കമ്മറ്റി, മഹിളാ മുക്തി മഞ്ച്, ജന്‍തന സര്‍ക്കാര്‍ എന്നിവയും നിരോധനിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. ഛത്തീസ്ഗഢിലെ ദന്തേവാഡയും ബീജാപ്പൂരും സുഖ്മയും ഉള്‍പ്പെടുന്ന 40,000 ചതുരശ്ര കിലോമീറ്റര്‍ ബസ്തര്‍ പ്രദേശത്ത് കഴിഞ്ഞ മൂന്നു ദശകങ്ങളിലായി സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടര്‍ സംഭവങ്ങളാണ്.
















