ന്യൂദല്‍ഹി: ജൈവ സംയുക്തങ്ങള്‍ അടങ്ങിയിട്ടുള്ള സ്‌കിന്‍ ക്രീമുകള്‍ ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെ വില്‍ക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തുന്നു. സൗന്ദര്യ വര്‍ധനവിനും തൊലി സംരക്ഷണത്തിനുമായുള്ള ക്രീമുകള്‍ക്കാണ് നിയന്ത്രണം കൊണ്ടുവരുന്നത്. വെള്ളിയാഴ്ച ചേര്‍ന്ന ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡ് (ഡിടിഎബി) സ്‌കിന്‍ ക്രീമുകളുടെ വില്‍പ്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഈ നടപടി. മെഡിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍ വിദഗ്ധരുടെ സംഘമാണ് ഡിടിഎബിയില്‍ ഉള്‍പ്പെടുന്നത്. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനാണ് ഡിടിഎബി അവരുടെ നിര്‍ദ്ദേശങ്ങള്‍ കൈമാറുന്നത്.
രാജ്യത്ത് പ്രതിവര്‍ഷം 1500 കോടിയുടെ മരുന്നുകളാണ് വിറ്റഴിയുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിനെ തുടര്‍ന്ന് പാര്‍ശ്വഫലങ്ങള്‍ ഉള്ളതും ജൈവസംയുക്തങ്ങള്‍ അടങ്ങിയിട്ടുള്ളതുമായ സ്‌കിന്‍ ക്രീമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നും, ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമില്ലാതെ ഉപയോഗിക്കരുതെന്നും ത്വക്ക് രോഗ വിദഗ്ധരുടെ സംഘം കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ജൈവ സംയുക്തം കലര്‍ന്നിട്ടുള്ള സ്‌കിന്‍ ക്രീമുകള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തുന്നത്.
ജൈവ സംയുക്തം കലര്‍ന്നിട്ടുള്ള സ്‌കിന്‍ക്രീമുകള്‍ പെട്ടന്നു തന്നെ ചര്‍മ്മത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെങ്കിലും ഇത് തുടര്‍ച്ചയായി ഉപയോഗിക്കുന്നത് ഭാവിയില്‍ കൂടുതല്‍ ദോഷങ്ങളുണ്ടാക്കും. ഇതിനെ തുടര്‍ന്നാണ് ഡോക്ടറുടെ കുറിപ്പില്ലാതെയുള്ള ഇത്തരം ക്രീമുകളുടെ വില്‍പ്പനയില്‍ നിരോധനം കൊണ്ടുവരുന്നത്.
















