ഹൈദരാബാദ്: കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ബന്ദാരു ദത്താത്രേയയുടെ മൊബൈൽ ഫോൺ മോഷണം പോയി. അദ്ദേഹത്തിന്റെ രാം നഗറിലെ വസതിയിൽ നിന്നും ഞായറാഴ്ചയാണ് മൊബൈൽ ഫോൺ മോഷ്ടിക്കപ്പെട്ടത്. മന്ത്രിയുടെ സ്വകാര്യ ഫോണാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
മന്ത്രിയുടെ വസതിയിലെ സന്ദർശകരുടെ മുറിയിൽ രാവിലെ മൊബൈൽ ചാർജ് ചെയ്യാൻ വച്ചിരുന്നു. രാവിലെ മുതൽ വീട്ടിൽ സന്ദർശകരുടെയും പരാതിക്കാരുടെയും അനിയന്ത്രിതമായ തിരക്ക് ഉണ്ടായിരുന്നു. എല്ലാവരെയും കണ്ട ശേഷം മൊബൈൽ ഫോൺ തിരഞ്ഞപ്പോഴാണ് ഫോൺ മോഷ്ടിക്കപ്പെട്ടതായി മനസിലാക്കുന്നത്.
തുടർന്ന് മന്ത്രി പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വോഷണം ആരംഭിച്ചിട്ടുണ്ട്.
















