വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ശേഷം ക്രിക്കറ്റ് താരം മുഹമ്മദ്ദ് അസറുദീന്റെ ജിവിത ചിത്രം റിലീസിങ്ങിന് തയ്യാറെടുക്കുന്നു. ടോണി ഡിസൂസ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇമ്രാന് ഹാഷ്മിയാണ് അസറുദ്ദീനായി തിരശ്ശീലയില്‍ എത്തുന്നത്.
പ്രാച്ചി ദേശായി, നര്‍ഗീസ് ഫക്ക്റി എന്നിവരാണ് നായികമാരായി എത്തുന്നത്. ഈ മാസം 13നാണ് ചിത്രം റിലീസ് ചെയ്തത്.
ബാലാജി മോഷന്‍ പിച്ചേഴ്സിന്റെ ബാനറില്‍ ശോഭ കപൂര്‍, ഏക്ത കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രീതവും അമാല്‍ മാലിക്കും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: